നിതീഷിനെക്കുറിച്ചോര്ത്ത് ലജ്ജിക്കുന്നുവെന്ന് തേജസ്വി യാദവ്
പട്ന: ബിഹാറില്‍ സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പിനിടയില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. 41 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവും ആര്.ജെ.ഡി നേതാവുമായ തേജസ്വി യാദവ് കടുത്തഭാഷയിലാണ് നിതീഷിനെ നേരിട്ടത്.
നിങ്ങളെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞ തേജസ്വി യാദവ്, ബിഹാറിലെ ജനങ്ങളെയാണ് നിതീഷ് വഞ്ചിച്ചതെന്നും ആരോപിച്ചു. ജനങ്ങള്‍ വോട്ട് തന്ന് വിജയിപ്പിച്ചത് സംസ്ഥാന താല്പര്യം മുന്‍നിര്‍ത്തിയാണ്.
വര്‍ഗീയ ശക്തികളെ അകറ്റിനിര്‍ത്തുന്നതിനാണ് ജനങ്ങള്‍ മതേതര ശക്തികള്‍ക്ക് വോട്ട് നല്‍കിയത്. എന്നാല്‍ അവസരവാദിയായ നിതീഷ്, ലാലുപ്രസാദ് യാദവ് കളങ്കിതനായിരുന്നുവെങ്കില് എന്തിനാണ് നേരത്തെ സര്‍ക്കാരില്‍ പങ്കാളിയായതെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പിയേയും അദ്ദേഹം പരിഹസിച്ചു. അധികാരത്തിനുവേണ്ടി പറന്നു നടക്കുന്നതിനിടയിലാണ് നിതീഷിനെ വലയില്‍ വീഴ്ത്തിയത്. വിശ്വാസവോട്ടെടുപ്പിനു ശേഷം പ്രതിഷേധവുമായി നിയമസഭയില്‍ നിന്ന് പുറത്തിറങ്ങിയ ആര്.ജെ.ഡി അംഗങ്ങള്‍ നിതീഷിനെ പരിഹസിച്ചുകൊണ്ട് 'ഞാന്‍ കസേര കുമാര്‍' എന്ന പ്ലക്കാര്‍ഡും പിടിച്ച് സഭാ കവാടത്തില്‍ ഇരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."