HOME
DETAILS

ഇത് മലപ്പുറത്തിന്റെ മതസൗഹാര്‍ദ മാതൃക: ക്ഷേത്രമുറ്റത്ത് പ്രവാചകനെ വാഴ്ത്തി ദഫ് മുട്ടാന്‍ പറഞ്ഞു; ദഫ് മുട്ട് കഴിഞ്ഞതോടെ ക്ഷേത്രകമ്മിറ്റി വക സമ്മാനവും

  
Web Desk
November 18 2019 | 03:11 AM

religious-harmony-kalkavu-milad-un-nabi-celebration-and-duff-muttu-arrives-in-temple-temple-committee-reception-18-11


കാളികാവ്: മലപ്പുറത്ത് മാത്രം കാണുന്ന അപൂര്‍വം മതസൗഹാര്‍ദ മാതൃകകള്‍ ഉണ്ട്. അതിലൊന്നായിരുന്നു കഴിഞ്ഞദിവസം മലപ്പുറം ജില്ലയിലെ ചോക്കാട് പനക്കപ്പാടം താള്‍ക്കണ്ടി പ്രദേശത്ത് കണ്ടത്. നബിദിനമായാലും ശ്രീകൃഷണ ജയന്തിയായാലും പ്രദേശവാസികള്‍ ആഘോഷമാക്കി മാറ്റും. താള്‍കണ്ടി അയ്യപ്പ ക്ഷേത്രത്തിന് മുമ്പില്‍ തിരുനബിയെ വാഴ്ത്തി പനക്കപ്പാടം മുനവ്വിറുല്‍ ഇസ്ലാം മദ്രസയിലെ കുട്ടികള്‍ ദഫ്മുട്ടി. ക്ഷേത്രത്തിന്റെ മുന്നില്‍ ദഫ്മുട്ടല്‍ യാദൃശ്ചികമായിരുന്നില്ല. ക്ഷേത്ര ഭാരവാഹികളടക്കം നബിദിന റാലിയേയും കാത്ത് ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്നു.

റാലിക്കിടയിലെ ദഫ്മുട്ടിന് പകരം ക്ഷേത്രത്തിന് മുന്നില്‍ നിര്‍ത്തി ദഫ്മുട്ടിച്ചു. കയ്യടിയോടുകൂടിയാണ് അമുസ്ലിം സഹോദരങ്ങള്‍ തിരുനബിയെ വാഴ്ത്തിക്കൊണ്ടുള്ള ദഫ്മുട്ടിനെ സ്വീകരിച്ചത്. ദഫ് മുട്ട് അവസാനിച്ചതോടെ ക്ഷേത്ര ഭാരവാഹികള്‍ നബിദിന റാലിക്ക് നേതൃത്വം നല്‍കിയ മദ്രസയിലെ പ്രഥമാധ്യാപകന്‍ വി.ടി സീതിക്കോയ തങ്ങളെ നോട്ട് മാലയണിയിക്കുകയും ചെയ്തു.

 

നബിദിന റാലിക്ക് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് ഒരുക്കുന്ന സ്വീകരണം മാത്രമല്ല പ്രദേശവാസികളുടെ പരസ്പര ബന്ധം. മദ്രസയിലെ കുട്ടികളുടെ കലാപരിപാടിക്കായി സ്റ്റേജും തോരണവും ഒരുക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളിലെല്ലാം പ്രദേശത്തെ അമുസ്ലിം സഹോദരങ്ങള്‍ പങ്കാളികളാവാറുണ്ട്. നബിദിനാഘോഷം നടക്കുന്നതിന്റെ രാത്രി മദ്രസാധ്യാപകര്‍ക്ക് വിശ്രമം നല്‍കാന്‍ കൂടിയാണ് സ്റ്റേജ് നിര്‍മാണം ഏറ്റെടുക്കുന്നത്. നബിദിന റാലിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്ഷേത്രക്കമ്മിറ്റി മധുരം നല്‍കുകയും ചെയ്തു.

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള ശോഭ യാത്രക്ക് മുനവ്വിറുല്‍ ഇസ്ലാം മദ്രസക്ക് മുമ്പില്‍ സ്വീകരണം ഒരുക്കി മദ്രസ ഭാരവാഹികള്‍ അമുസ്ലിം സഹോദരങ്ങളോടുള്ള കടപ്പാട് വീട്ടും. വര്‍ഷങ്ങളായി നടത്തി വരുന്ന സൗഹൃദത്തിന്റെ മാതൃകക്ക് ഒരു കോട്ടവും പറ്റാതെ കൂടുതല്‍ സുദൃഢമായിക്കൊണ്ടിരിക്കുകയാണ്. നബിദിന റാലിക്ക് താള്‍ക്കണ്ടി അയ്യപ്പക്ഷേത്രം പ്രസിഡന്റ് സുബ്രഹ്മണ്യന്‍, സെക്രട്ടറി മോഹനന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയത്. മുനവ്വിറുല്‍ ഇസ്ലാം മദ്രസ പ്രസിഡന്റ് അബ്ദുല്‍ നാസര്‍ ദരിമി സെക്രട്ടറി, തണ്ടുപാറക്കല്‍ ശമീര്‍ തുടങ്ങിയവര്‍ ക്ഷേത്ര കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.


religious harmony. kalkavu milad un nabi celebration and duff muttu arrives in temple, temple committee reception

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  7 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  7 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  8 hours ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  8 hours ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  8 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  8 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  8 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  9 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  9 hours ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  9 hours ago