കൂട്ടക്കനി ഗവ.യു.പി സ്കൂളില്‍ 'ഹരിത സമൃദ്ധി' പദ്ധതി
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രദേശവാസികള്‍ക്കും ജൈവ കൃഷിക്കാവശ്യമായ വസ്തുക്കള്‍ നല്‍കിയാണ് പദ്ധതി സംഘടിപ്പിച്ചത്
പള്ളിക്കര: കൂട്ടക്കനി ഗവ.യു.പി സ്കൂളില്‍ 'ഹരിത സമൃദ്ധി' പദ്ധതി നടപ്പാക്കി. വിഷരഹിതമായ കേരളമെന്ന ലക്ഷ്യം വച്ച് ജൈവ പച്ചക്കറി-വാഴ കൃഷിക്ക് ആവശ്യമായ വിത്തും കന്നും വളവും നല്‍കിയാണു സ്കൂളില്‍ പദ്ധതി നടപ്പാക്കുന്നത്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രദേശവാസികള്‍ക്കും ജൈവ കൃഷിക്കാവശ്യമായ വസ്തുക്കള്‍ നല്‍കിയാണു പദ്ധതി സ്കൂളില്‍ സംഘടിപ്പിച്ചത്. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പള്ളിക്കര പഞ്ചായത്ത് കൃഷി വകുപ്പുമായി സഹകരിച്ചാണ് ചടങ്ങ് നടത്തിയത്.
കൂട്ടക്കനി ഗവ.എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്കു രണ്ടു വീതം വാഴക്കന്നും വളവും വിത്തും സൗജന്യമായി നല്കി. പത്തു മാസത്തിനു ശേഷം വാഴ കുലക്കുമ്പോള്‍ ഓരോ കുല വീതം സ്കൂളിനു നല്‍കുകയും അതില്‍നിന്നു കിട്ടുന്ന തുക ഉപയോഗിച്ചു സ്കൂളിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് 'ഹരിത സമൃദ്ധി' പദ്ധതിയുടെ ലക്ഷ്യം. പള്ളിക്കര പഞ്ചായത്ത് കൃഷി ഓഫിസര്‍ കെ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് എം.ബി ഹനീഫ് അധ്യക്ഷനായി. പ്രോഗ്രാം ഡയറക്ടര്‍ സുകുമാരന്‍ പൂച്ചക്കാട് പദ്ധതി അവതരണം നടത്തി.
പച്ചക്കറി വിത്ത് വിതരണോദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.എ ബിന്ദു നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഗംഗാധരന്, പ്രധാനധ്യാപകന് പ്രകാശന്, സ്റ്റാഫ് സെക്രട്ടറി യു. പ്രഭ, മദര്‍ പി.ടി.എ പ്രസിഡന്റ് സൗപര്‍ണിക, അഷ്റഫ് കൊളവയല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."