ചില സംഘടനകളില്‍ നിന്ന് ഭീഷണിക്ക് സാധ്യതയെന്ന്, ബാബരി കേസില്‍ അഞ്ചംഗ ബെഞ്ചിലെ ജഡ്ജി അബ്ദുല്‍ നസീറിന് 'ഇസഡ്' കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുള്ള ഉത്തരവ് പുറപ്പെടുവിച്ച സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ഏക മുസ്‌ലിം ജഡ്ജി ജസ്റ്റിസ് അബ്ദുല്‍ നസീറിന് 'ഇസഡ്' കാറ്റഗറി സുരക്ഷ. സി.ആര്‍.പി.എഫിനും പൊലിസിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
ജസ്റ്റിസ് നസീറിന് ചില സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്‌സ് ബ്യൂറോ പറഞ്ഞിരുന്നുവെന്നും ഇതിനാലാണ് ആഭ്യന്തരമന്ത്രാലയം ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്നും വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട്‌ചെയ്തു.
നസീറും അദ്ദേഹത്തിന്റെ കുടുംബവും രാജ്യത്ത് എവിടെ യാത്ര ചെയ്യുമ്പോഴും സുരക്ഷയുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു. അയോധ്യയില്‍ പള്ളി നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്‌ലിംകള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കണമെന്നും ഈ മാസം ഒന്‍പതിനാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവര്‍ കൂടി അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."