തിക്കോടി ആവിപാലത്തിലൂടെ യാത്ര എന്ന് യാഥാര്‍ഥ്യമാകും ?
നന്തിബസാര്‍: ഇരുപത്തിമൂന്നു കൊല്ലം മുന്‍പ് നിര്‍മാണം തുടങ്ങിയ തിക്കോടി അങ്ങാടി ആവിപാലം നാട്ടുകാര്‍ക്കിന്നും സ്വപ്നം മാത്രമാകുന്നു. മൂടാടി, തിക്കോടി, പയ്യോളി പ്രദേശങ്ങളുടെ വികസനത്തെ ബാധിക്കുന്ന ഈപാലം നിര്‍മ്മാണം പൂര്‍ത്തിയാവാതെ കിടക്കുകയാണ്. വിവിധഘട്ടങ്ങളിലായി ഒരുകോടി പത്തുലക്ഷം രൂപ ചിലവഴിച്ചു നിര്‍മ്മിച്ച പാലം നിര്‍മ്മാണ വുമായി ബന്ധപ്പെട്ടു ചില വ്യക്തികളില്‍ നിന്ന് എതിര്‍പ്പുകള്‍ വന്നതാണ് ഒടുവില്‍ കോടതി ഇടപെടല്‍വരെ എത്തിയത്.
1995ല്‍ മന്ത്രി എം.ടി പത്മയാണ് പാലത്തിനു തറക്കല്ലിട്ടത്. നിര്‍മാണപ്രവൃത്തി ത്വരിതഗതിയില്‍ നടന്നെങ്കിലും, സര്‍ക്കാര്‍ മാറിയതോടെ അതു നിലക്കുകയായിരുന്നു.പിന്നീട് പി. ശങ്കരന് എം.എല്‍.എ ആയതോടെ പുനര്‍നിര്‍മ്മാണം ആരംഭിച്ചെങ്കിലും പലകോണുകളില്‍നിന്നും എതിര്‍പ്പ് ഉണ്ടായതിനെത്തുടര്‍ന്നു വീണ്ടും ജോലി നിര്‍ത്തിവയ്ക്കേണ്ടി വന്നു. തീരദേശറോഡ് നന്തിഗേറ്റുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് നിര്‍മ്മാണം നേരത്തേ പൂര്‍ത്തിയായിരുന്നു.
എന്നാല്‍ അപ്രോച്ച് റോഡിന്റെ ഒരുഭാഗത്ത് അവകാശമുന്നയിച്ചു സ്വകാര്യ വ്യക്തി രംഗത്തെത്തിയതാണു പദ്ധതി മുടങ്ങാനിടയായത്. പണി പൂര്‍ത്തിയായെങ്കിലും, സ്ഥലവുമായിബന്ധപ്പെട്ടു കേസ് നിലനില്‍ക്കുന്നതാണ് റോഡ് ഗതാഗതത്തിനു വിട്ടുനല്‍കാതിരിക്കാനുള്ള പ്രധാന കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."