HOME
DETAILS

സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌ക്കരണം നടന്നില്ല; കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമയും

  
backup
July 29 2017 | 01:07 AM

%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%ab%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7-3

വേങ്ങര : പ്രതിസന്ധികളാല്‍ വീര്‍പ്പുമുട്ടി വേങ്ങര പൊലിസ് സ്റ്റേഷന്‍. നാലു പതിറ്റാണ്ട് പിന്നിട്ട സ്‌റ്റേഷന്റെ പ്രാരംഭകാലത്ത് അനുവദിച്ച സ്റ്റാഫ് പാറ്റേണ്‍ ഇതുവരെ പരിഷ്‌ക്കരിച്ചില്ല. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷന്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമയും എത്തിയതോടെ പ്രതിസന്ധി രൂക്ഷമായി. സ്റ്റേഷന്‍ ടൗണില്‍ നിന്നും ഉള്‍പ്രദേശത്തെക്ക് പറിച്ചു നടേണ്ടിവരുമെന്ന ആശങ്കയിലാണു നാട്ടുകാര്‍. വേങ്ങര മൃഗാശുപത്രിക്കു സമീപം പൊലിസ് സ്റ്റേഷന് അനുയോജ്യമായ സ്ഥലം ഉണ്ടെങ്കിലും വകുപ്പുകള്‍ക്കിടയിലുളള പ്രശ്‌നം കാരണം അനുമതി ലഭിച്ചില്ല. തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയിലായിരുന്ന വേങ്ങര, ഊരകം, പറപ്പൂര്‍, പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി 1979 ലാണ് വേങ്ങര കച്ചേരിപ്പടിയില്‍ പുതുതായി സ്റ്റേഷന്‍ തുടങ്ങിയത്.
വേങ്ങര പഞ്ചായത്തില്‍ നിന്നും വിഭജിച്ച കണ്ണമംഗലവും തുടര്‍ന്ന് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തി. ജനസംഖ്യയും കുറ്റകൃത്യങ്ങളും വര്‍ധിച്ചെങ്കിലും പ്രാരംഭകാലത്ത് അനുവദിച്ച സ്റ്റാഫ് പാറ്റേണിലാണ് ഇന്നും സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്കു പുറമേ ഗതാഗതം, വാഹനാപകടങ്ങള്‍, ആത്മഹത്യകള്‍ തുടങ്ങി സര്‍ക്കാരിന്റെ ജനമൈത്രി പൊലിസ്, സ്റ്റുഡന്റ്‌സ് പൊലിസ്, വനിതാ സുരക്ഷാ പദ്ധതി, കോടതി ഡ്യൂട്ടികള്‍, വി.ഐ.പികളുടെ സന്ദര്‍ശനം എന്നിവയ്ക്കും പൊലിസിനെ നിയോഗിക്കേണ്ടതുണ്ട്. മാത്രമല്ല, ജില്ലയിലും സംസ്ഥാനത്തുമുണ്ടാകുന്ന പ്രമാദ കേസുകളുടെ അന്വേഷണത്തിനും എസ്.ഐമാരുള്‍പ്പെടെയുളളവരെ നിയോഗിക്കുന്നത് സ്റ്റേഷന്‍ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
1979 ല്‍ 36 തസ്തികകളാണ് അനുവദിച്ചിരുന്നത്. ഒരു എസ്.ഐ, രണ്ട് എ.എസ്.ഐ, അഞ്ച് സീനിയര്‍ സി.പി.ഒ, 23 സി.പി.ഒ, അഞ്ച് വനിത സി.പി.ഒമാര്‍ എന്നിങ്ങനെയാണു അനുവദിച്ചത്. എന്നാല്‍ രണ്ടു എ.എസ്.ഐയും അഞ്ച് എസ്.സി.പി.ഒയും ഏഴ് സി.പി.ഒമാരുടെയും തസ്തികകളില്‍ നിലവില്‍ ആളില്ല. 36 പേര്‍ സേവനം ചെയ്യേണ്ട സ്ഥാനത്ത് 28 പേരാണ് ജോലി ചെയ്യുന്നത്. ഇവരില്‍ പനി അടക്കം രോഗബാധിതരായി പത്തോളം പേര്‍ മെഡിക്കല്‍ അവധിയിലുമാണ്. വേങ്ങര ഗ്രാമപഞ്ചായത്തില്‍ കൂരിയാടും ഊരകം കാരാതോടിലും കണ്ണമംഗലം അച്ചനമ്പലത്തും സ്റ്റേഷനു സൗകര്യം ഒരുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടുണ്ട്.
അതേസമയം, ടൗണിലും പരിസരത്തും സദാസമയം പൊലിസിന്റെ സേവനം ആവശ്യമായിരിക്കെ ഉള്‍പ്രദേശങ്ങളിലേക്കു പോവുന്നത് ഗതാഗത നിയന്ത്രണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് എസ്.ഐ കെ അബ്ദുല്‍ ഹക്കീം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  20 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago