ചന്തകള്‍ മാലിന്യക്കൂമ്പാരമാകുമ്പോള്‍ തിരിഞ്ഞുനോക്കാതെ അധികൃതര്‍
സലിം മൈലയ്ക്കല്‍
വെഞ്ഞാറമൂട്: ചന്തകള്‍ മാലിന്യകൂമ്പാരമാകുമ്പോള്‍ അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലന്ന് പരാതി. ഗ്രാമീണ മേഖലയിലെ പ്രധാനചന്തകളായ വെഞ്ഞാറമൂട്, കന്യാകുളങ്ങര, കല്ലറ ചന്തകളാണ് മാലിന്യങ്ങല്‍ നിറഞ്ഞനിലയിലായിരിക്കുന്നത്.
ജില്ലയിലെതന്നെ പ്രധാന മത്സ്യവപണികൂടിയായ വെഞ്ഞാറമൂട് മാര്‍ക്കറ്റില്‍ യഥാസമയം മാലിന്യങ്ങള്‍ നീക്കുന്നില്ലന്ന പരാതി ഏറെനാളായുണ്ട്. ദിവസേന നൂറുകണക്കിനാള്‍ക്കാരെത്തുന്ന ഇവിടെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിനൊപ്പം മാലിന്യനിര്‍മാര്‍ജ്ജനത്തിനായുള്ള നടപടികളും ഏര്‍പ്പെടുത്താന്‍ പഞ്ചായത്തധികൃതര്‍ വിഭുഖതകാട്ടുകയാണ്.
പച്ചക്കറികളുടെയും മറ്റും അവശിഷ്ടങ്ങളും മത്സയമാംസാവശിഷ്ടങ്ങളും ഇവിടെകൂടിക്കിടക്കുകയാണ്. മാലിന്യംനിറയുന്നതോടെതെരുവ് നായ്ക്കളുടെ വിഹാരകോന്ദ്രം കൂടിയാവുകയാണ് ഇവിടം. എച്ച്.വണ്‍ എന്‍.വണ്‍ ഉള്‍പ്പെടെ പനി പടര്‍ന്ന് പിടിക്കുകയും നിരവധി മരണങ്ങള്‍ സംഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിരിക്കെയാണ് ഇവിടെ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉഴപ്പുന്നത്.മാര്‍ക്കറ്റില്‍ നിന്ന് മാലിന്യം നീക്കി ക്ലോറിനേഷന്‍ ചെയ്തില്ലെങ്കില്‍ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനുമായി ദിവസേന നൂറ് കണക്കിനാളുകളെത്തുന്ന കന്യാകുളങ്ങര മാര്‍ക്കറ്റില്‍ കാലെടുത്തു വയ്ക്കണമെങ്കില്‍ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്.ചന്തയുടെ അകത്തേക്കുള്ള പ്രധാന വഴിയുടെ ഇടതുവശത്ത് മാലിന്യം കൂടി കിടന്ന് പുഴുവരിച്ച നിലയിലാണ്.
ഈച്ചയും മറ്റ് പ്രാണികളും ഇവിടെ വിഹരിക്കുന്നു. മാര്‍ക്കറ്റിലേക്കുള്ള നടവഴിയിലാകട്ടെ, അഴുകിയ മാലിന്യം ഒഴുകി പരന്നിരിക്കുന്നു. ഇതിന് മുകളിലൂടെ നടന്നാലേ മാര്‍ക്കറ്റിനുള്ളിലെത്താനാകൂ.
മാണിക്കല്‍, വെമ്പായം പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് കന്യാകുളങ്ങര പബ്ലിക് മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലയുടെ ഗതി ഇതിലും ദയനീയമാണ്.
അറവ് മാലിന്യങ്ങള്‍ സമീപത്തെ സ്വകാര്യവസ്തുവിലേക്കാണ് വലിച്ചെറിയുന്നത്. അത് കാക്കയും മറ്റ് പക്ഷികളും കൊത്തിവലിച്ച് പരിസരമാകെ പരത്തുന്നു. മാര്‍ക്കറ്റിന്റെ ശുചീകരണത്തിനായി ദിവസക്കൂലി അടിസ്ഥാനത്തില്‍ ആളെ നിയമിച്ചിട്ടുണ്ടെങ്കിലും ശരിയായി വൃത്തിയാക്കല്‍ മാത്രം നടക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."