HOME
DETAILS
MAL
സഊദിയില്‍ നിരവധി ഭീകരരെ പിടികൂടി
backup
July 29 2017 | 15:07 PM
ദമാം: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ദമാമിനു സമീപം സുരക്ഷാ സേന നടത്തിയ റെയ്ഡില്‍ നിരവധി ഭീകരരെ അറസ്റ്റ് ചെയ്തു . ഇടക്കിടെ ഭീകരാക്രമണം ഉണ്ടാകുന്ന ഖതീഫ് മേഖയിലെ വിവിധ കേന്ദ്രങ്ങളിലാണ് സുരക്ഷാ സേന റെയ്ഡ് നടത്തിയത്.
തുടര്‍ന്നുള്ള ദിവസങ്ങളിലും തീവ്രവാദികളായുള്ള റെയ്ഡ് തുടരുമെന്ന് സഊദി സുരക്ഷാ സേന അറിയിച്ചു. കഴിഞ്ഞ ഒരുമാസമായി വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റെയ്ഡില്‍ ഐ എസുമായി ബന്ധമുള്ള 60 ലധികം തീവ്രവാദികളാണ് പിടിയിലായത്.
ഇവരില്‍ 35 പേര് സഊദി പൗരന്മാരാണ്. എട്ടു പേര് യമന്‍ പൗരന്മാരും സിറിയ, ലിബിയ പൗരന്മാരായ മൂന്നു പേരും അമേരിക്ക, ഇന്ത്യ, ബഹ്റൈന്‍, സുഡാന്, നൈജീരിയ, മ്യാന്മാര്, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോ പൗരന്മാരും ഇതേ സമയം പിടികൂടിയായിട്ടുണ്ട്. പിടിയിലായവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."