മഹാരാഷ്ട്ര: സഖ്യസര്‍ക്കാര്‍ വൈകും
മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍.സി.പി- ശിവസേന സഖ്യസര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍. ശിവസേനയുമായുള്ള സഖ്യത്തില്‍ താല്‍പ്പര്യമില്ലെന്ന സൂചന എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ നല്‍കിയതോടെയാണിത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴിയെന്നും ശിവസേനക്ക് അവരുടെ വഴിയെന്നും പവാര്‍ പറഞ്ഞു.
ഇന്നലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു പവാര്‍. ബി.ജെ.പിയും ശിവസേനയും സഖ്യംചേര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഞങ്ങളും കോണ്‍ഗ്രസും ഒരുമിച്ചും. അവര്‍ അവരുടെ വഴി തെരഞ്ഞെടുക്കട്ടെ, ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയവുമായി നീങ്ങും- പവാര്‍ പറഞ്ഞു.
സോണിയാഗാന്ധിയും ശരത് പവാറും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും അതില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായതുമില്ല. കോണ്‍ഗ്രസ്- എന്‍.സി.പി നേതാക്കള്‍ രണ്ടുദിവസത്തിനുള്ളില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന് സോണിയ-പവാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സോണിയയെ ശരത് പവാര്‍ ധരിപ്പിച്ചുവെന്ന് സുര്‍ജേവാല അറിയിച്ചു.
കൂടിക്കാഴ്ചയില്‍ മഹാരാഷ്ട്രയില്‍ സേന-കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ നിര്‍ണായക തീരുമാനമുണ്ടാവുമെന്നു കരുതിയിരുന്നുവെങ്കിലും എന്‍.സി.പി പിറകോട്ടുപോവുന്നതാണ് ഇന്നലെ കണ്ടത്.
എന്‍.സി.പിയെ പുകഴ്ത്തി മോദിന്യൂഡല്‍ഹി: ബി.ജെ.പിയുമായി പിരിഞ്ഞ ശിവസേനയുമായി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയ എന്‍.സി.പിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്ററി ചട്ടങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ എന്‍.സി.പിയും ബി.ജെ.ഡിയും മാതൃകയാണെന്നായിരുന്നു മോദി പറഞ്ഞത്. എന്‍.സി.പിയെയും ബി.ജെ.ഡിയെയും അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്. രണ്ടുപാര്‍ട്ടികളും പാര്‍ലമെന്ററി ചട്ടങ്ങള്‍ പാലിക്കുന്നവരാണ്. സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവയ്ക്കാന്‍ രണ്ടുപാര്‍ട്ടികളും ശ്രമിച്ചിട്ടില്ല. എന്നാല്‍ വിഷയങ്ങള്‍ വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യും. എന്റെ പാര്‍ട്ടിയായ ബി.ജെ.പി അടക്കമുള്ള എല്ലാ കക്ഷികളും ഇവരില്‍നിന്നു പഠിക്കേണ്ടതാണ്- മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിവസമായിരുന്നു മോദിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."