എസ്.കെ.എസ്.ബി.വി മാതൃദിന സംഗമം; ജില്ലാതല ഉദ്ഘാടനം ഒന്നിന് മൂന്നാക്കലില്‍
വളാഞ്ചേരി: 'നന്മ കൊണ്ട് നാടൊരുക്കാം, വിദ്യകൊണ്ട് കൂട് തീര്‍ക്കാം' എന്ന പ്രമേയത്തില്‍ നടക്കുന്ന സുന്നി ബാലവേദി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ലോക മാതൃദിനമായ ഡിസംബര്‍ രണ്ടിന് നടത്തുന്ന 'ഉമ്മക്കൊരു സ്നേഹ സമ്മാനം' മാതൃദിന സംഗമം മുഴുവന്‍ മദ്റസകളിലും സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.ബി.വി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സ്റ്റുഡന്റ് അസംബ്ലി, ഉദ്ബോധന പ്രഭാഷണം, ലഘുലേഖ വിതരണം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് മൂന്നാക്കല്‍ അഞ്ചുമുല്‍ ഇസ്ലാം മദ്റസയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ്. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തും. യോഗത്തില്‍ സയ്യിദ് ആരിഫ് തങ്ങള്‍ കടകശേരി അധ്യക്ഷനായി. അനീസ് ഫൈസി മാവണ്ടിയൂര്‍ ഉദ്ഘാടനം ചെയ്തു.
നൗഷാദ് ചെട്ടിപ്പടി, ഫാസില്‍ കൊടക്കാട്, ജുനൈര്‍ തലക്കടത്തൂര്‍, ഹാദി താജുദ്ദീന്, ജസീബ് വെളിമുക്ക്, മിദ്ലാജ് മൂന്നാക്കല്‍, ശമീര്‍ ഫാണ്ടികശാല, സവാദ് പൂക്കിപ്പറമ്പ്, ശഫീഖ് കോട്ടക്കല്‍, സല്മാന് കാടാമ്പുഴ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."