HOME
DETAILS
MAL
സ്വകാര്യവാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടും; പാര്‍ക്കിങ് അനുവദിക്കില്ല
backup
November 19 2019 | 06:11 AM
കൊച്ചി: മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടം. എന്നാല്‍ പമ്പയിലോ, പമ്പ- നിലയ്ക്കല്‍ റോഡരികിലോ വാഹനപാര്‍ക്കിങ് അനുവദിക്കില്ല. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
സ്വകാര്യവാഹനങ്ങള്‍ പമ്പയില്‍ തീര്‍ഥാടകരെ ഇറക്കി തിരികെ നിലയ്ക്കലിലെത്തി പാര്‍ക്ക് ചെയ്യണം.
മാസ പൂജ കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ പമ്പയില്‍ എത്തി ആളെ ഇറക്കി മടങ്ങാന്‍ അനുവദിച്ചിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ഇങ്ങനെ ചെയ്തത്. ഇത് തുടരാനാണ് സര്‍ക്കാര്‍ അനുമതി തേടിയത്. നിലയ്ക്കലില്‍ 11,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."