മാനസികാസ്വാസ്ഥ്യമുള്ള യുവതിയേയും കുടുംബാംഗങ്ങളേയും ആക്രമിച്ചതായി പരാതി
എരുമപ്പെട്ടി: കടങ്ങോട് മനപ്പടിയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയേയും കുടുംബാംഗങ്ങളേയും ഏഴംഗ സംഘം വീട് കയറി ആക്രമിച്ചതായി പരാതി. താളത്തില്‍ സീനത്ത്, സഹോദരന് അഷ്റഫ്, ഭാര്യ ആമിന എന്നിവരേയാണ് മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണ് സംഭവം. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ചെറുവത്താണിയിലുള്ള ചില ബന്ധുക്കളും ഇവരുടെ കൂടെയുണ്ടായിരുന്ന ക്രിമിനല്‍ സംഘവുമാണ് ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. സംഭവ സമയത്ത് സീനത്തും ആമിനയും വൃദ്ധയായ മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ ആക്രമിച്ചതിന് ശേഷം അഷ്റഫിനെ സംഘം വിളിച്ച് വരുത്തി മര്‍ദിക്കുകയായിരുന്നു. മാനസിക വിഭ്രാന്തിയുള്ള സീനത്തിനെ അവര്‍ക്ക് അവകാശപ്പെട്ട തറവാട്ടില്‍നിന്നും ഇറക്കി വിടാനുള്ള ശ്രമമാണ് ആക്രമണത്തിന് പുറകിലെന്ന് പറയുന്നു. പരുക്കേറ്റ മൂന്ന് പേരും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."