HOME
DETAILS

സുഹൃത്തിന്റെ ചതിയിൽ പെട്ട് സഊദിയിൽ കുടുങ്ങിയ മലയാളി ഒടുവിൽ നാട്ടിലേക്ക് മടങ്ങി 

  
backup
November 29 2018 | 12:11 PM

464564564563123
#അബ്‌ദുസ്സലാം കൂടരഞ്ഞി 
 
റിയാദ്: ആത്മാർത്ഥ സുഹൃത്തിന്റെ ചതിയിൽ പെട്ട് സഊദിയിൽ കുടുങ്ങിയ മലയാളി യുവാവ് ഒടുവിൽ സാമൂഹ്യ പ്രവർത്തകരുടെ കഠിന ശ്രമത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങി. സുഹൃത്തിന്റെ സാമ്പത്തികഇടപാടിന് ജാമ്യം നിന്നു വഞ്ചിക്കപ്പെട്ടു നിയമക്കുരുക്കിൽപ്പെട്ടു നാട്ടിൽ പോകാനാകാതെ കുടുങ്ങിപ്പോയ നിലമ്പൂർ സ്വദേശിയായ ഷിജിത്ത് ആണ് നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയത്.
 
കിഴക്കൻ സഊദിയിലെ കോബാർ തുഖ്ബയിൽ ഒരു കമ്പനിയിൽ സെയിൽസ്മാനായി ജോലി നോക്കിയിരുന്ന ഇദ്ദേഹം സുഹൃത്ത് കാരണം നിയമക്കുരുക്കിൽ കുടുങ്ങുകയായിരുന്നു. ആറു മാസം മുൻപ് ഒരു സാമ്പത്തികസ്ഥാപനത്തിൽ നിന്നും സുഹൃത്ത് എടുത്ത ലോണിന് ആൾജാമ്യം നിന്നതാണ് ഷിജിത്തിന്‌ വിനയായത്. പണം താൻ വാങ്ങുന്നതിന് സാക്ഷിയായി ഒപ്പിട്ടു നൽകണമെന്നായിരുന്നു സുഹൃത്ത് ആവശ്യപ്പെട്ടത്. സുഹൃത്തിനെ വിശ്വസിച്ചു ഷിജിത്ത് ഒപ്പിട്ടു നൽകുകയും ചെയ്തു. 
 
ഇതിനിടെ ഒരാഴ്ച മുൻപ് ഷിജിത്തിന്റെ പിതാവ് മരണപ്പെട്ടപ്പോൾ നാട്ടിൽ പോകാനായി സ്പോൺസർ റീ-എൻട്രി വിസ അടിയ്ക്കാൻ ശ്രമിച്ചപ്പോഴാണ്, ഷിജിത്തിന്റെ പേരിൽ സാമ്പത്തികകുറ്റം ചാർത്തപ്പെട്ടതായി മനസ്സിലാക്കിയത്. സുഹൃത്ത് ലോൺ പണം തിരികെ അടയ്ക്കാത്തതിനാൽ ജാമ്യക്കാരനായ ഷിജിത്തിന്റെ പേരിൽ കേസ് വരികയായിരുന്നു. തുടർന്ന് സ്പോൺസർ ഷിജിത്തിനെ ഹുറൂബ് (തൊഴിലാളി ഒളിച്ചോടിയതായി റിപ്പോർട്ട്) ചെയ്ത് സ്വന്തം തടി ഊരി. ഇതോടെ അച്ഛന്റെ മൃതദേഹം കാണാൻ പോലും നാട്ടിലേയ്ക്ക് പോകാനാകാതെ ഷിജിത്ത് ബുദ്ധിമുട്ടിലായി.
 
തുടർന്ന്  സാമൂഹ്യ പ്രവർത്തകർ ഇടപെട്ടു ഷിജിത്തിന്റെ സുഹൃത്തിനെ ബന്ധപ്പെട്ട് പണം തിരികെ അടയ്ക്കാനായി ശക്തമായ സമ്മർദ്ദം ചെലുത്തി. ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ബോധ്യപ്പെടുത്തിയപ്പോൾ സുഹൃത്ത് ലോൺ പണം തിരികെ അടച്ചു. അതോടെ ഷിജിത്തിന്റെ പേരിലുള്ള കേസ് അവസാനിച്ചു.
 
ഇതിനിടെ, തന്റെ പഴയ കമ്പനിയിലെ കാർ സ്വന്തം പേരിൽ നിന്നും മാറ്റാത്തതും സ്‌പോൺസർ  ഷിജിത്ത് ഹുറൂബ് ആക്കിയതിനാൽ നേരിട്ട് എക്‌സിറ്റ് സാധ്യമല്ലാത്തതിനാൽ  തർഹീൽ വഴി എക്സിറ്റ് നേടിയാണ് മടങ്ങിയത്.
 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago