പുനര്‍ ജീവനേകി മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം
തിരുവനന്തപുരം: പകര്‍ച്ചപ്പനി ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ സ്തുത്യര്‍ഹമായ സേവനത്തിലൂടെ അനേകായിരങ്ങളെ ജീവതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു.
കാലാവസ്ഥാ വ്യതിയാനം കാരണം ഇത്തവണ എച്ച്1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചപ്പനികള്‍ ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായി. ഇതില്‍ ഏറ്റവും കൂടുതലായിരുന്നു ഡങ്കിപ്പനി ബാധിതര്‍.
ഇതുവരെ 14,000 ഡെങ്കിപ്പനി ബാധിതരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇതില്‍ ആറായിരത്തോളം പേരെ മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സിച്ചു.
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി ബാധിതരില്‍ 75 ശതമാനവും ചികിത്സിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്. ഇത്രയേറെ ഡെങ്കിപ്പനി ബാധിതര്‍ ചികിത്സ തേടിയെത്തിയെങ്കിലും മരണനിരക്ക് ഒരു ശതമാനത്തിനും താഴെ കൊണ്ടുവരാന്‍ കഴിഞ്ഞത് മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗത്തിന്റെ വിദഗ്ധ ചികിത്സ കൊണ്ടു മാത്രമാണ്.
മുന്‍ വര്‍ഷങ്ങളിലെ മരണനിരക്ക് ഒരു ശതമാനത്തിന് താഴെയായിരുന്നുവെങ്കിലും ഡെങ്കിപ്പനി വര്‍ധിച്ച സാഹചര്യത്തില്‍ മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞത് മെഡിസിന്‍ വിഭാഗത്തിന്റെ വലിയ നേട്ടമാണ്.
മാത്രവുമല്ല ഇവിടെവച്ച് മരണമടഞ്ഞ രോഗികളില്‍ വലിയൊരു ശതമാനവും അതീവ ഗുരുതരാവസ്ഥയില്‍ മറ്റാശുപത്രികളില്‍ നിന്നും ചികിത്സ തേടിയെത്തിവരാണ്.
തിരുവനന്തപുരത്തും സമീപ ജില്ലകളിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ വകുപ്പ്, മെഡിക്കല്‍ കോളജ് എന്നിവ സംയുക്തമായി വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് മതിയായ ചികിത്സാ സൗകര്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏര്‍പ്പെടുത്തി.
പനി രോഗികള്‍ക്ക് മാത്രമായി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കമ്മ്യൂനിറ്റി മെഡിസിന്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച് അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന് പനി ക്ലിനിക് തുടങ്ങി.
ഇതോടൊപ്പം മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്തില്‍ 120 കിടക്കകളുള്ള രണ്ട് പനി വാര്‍ഡുകളും തുടങ്ങി. കൊതുകു വലകളടക്കമുള്ള സജ്ജീകരണങ്ങള്‍ ഈ വാര്‍ഡിലൊരുക്കിയിരുന്നു.
മെഡിസിന്‍ വിഭാഗത്തിന്റ മറ്റ് ആറ് വാര്‍ഡുകളിലുമുള്ള രോഗികള്‍ക്ക് പുറമേയാണ് ഈ രണ്ട് പനി വാര്‍ഡുകളിലും കൂടിയുള്ളവരെ ഈ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അധികമായി ചികിത്സിച്ചത്.
പകര്‍ച്ചപ്പനികള്‍ നിയന്ത്രിക്കുന്നതിനായി ഇന്‍ഫെഷ്യസ് ഡീസീസ് വിഭാഗം, കമ്മ്യൂനിറ്റി മെഡിസിന്‍ വിഭാഗം, പീഡ് സെല്‍, ഹൗസ് കീപ്പിങ് എന്നിവയുമായി സഹകരിച്ച് മെഡിസിന്‍ വിഭാഗം നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പകര്‍ച്ചപ്പനിയെ നിയന്ത്രിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നഴ്‌സുമാരുള്‍പ്പെടെ 120 താല്‍ക്കാലിക ജീവനക്കാരെ അടിയന്തിരമായി നിയമിച്ചു.
ലാബുകളിലെ രോഗികളുടെ നീണ്ട ക്യൂ ഒഴിവാക്കാനും പരിശോധനകളുടെ കാലതാമസം കുറയ്ക്കാനുമായി അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് പുതിയ ലാബും തുടങ്ങി.
ഇതോടൊപ്പം മരുന്ന് ലഭ്യതയും ഉറപ്പ് വരുത്തി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സന്തോഷ്‌കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവര്‍ എപ്പോഴുമുണ്ടായിരുന്നു.
സമീപ ജില്ലകള്‍ക്ക് പുറമേ തമിഴ്‌നാടിന്റെ അതിര്‍ത്തി ജില്ലകളില്‍ നിന്നുപോലും ആയിരക്കണക്കിന് പേരാണ് ചികിത്സതേടിയെത്തി സുഖം പ്രാപിച്ച് പോയത്. ചികിത്സയ്ക്കിടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് രോഗം പിടിപെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."