പിറന്ന മണ്ണിനായി- ഇന്ന് ഫലസ്തീന്‍ ഐക്യദാർഢ്യ ദിനം
#മുനവ്വര്‍ ആക്കോട്
ലോകത്തിലെ മൂന്ന് മത സമൂഹങ്ങള്‍ക്ക് പ്രബലമായ പ്രദേശമാണ് ഫലസ്തീന്‍. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ജൂതര്‍.
ഫലസ്തീനിലെ ആദിമ നിവാസികളായി അറിയപ്പെടുന്നത് 'നതൂഫിയൂന്‍'എന്ന സംഘങ്ങളാണ്. ക്രിസ്താബ്ദം14ാം നൂറ്റാണ്ടണ്ടില്‍ ജീവിച്ചിരുന്ന ഇവരാണ് ഫലസ്തീനിലെ ആദിമനിവാസികളെന്നതാണ് ലഭ്യമായ തെളിവുകള്‍. ഫലസ്തീനിലേക്ക് പലായനം ചെയ്ത കന്‍ആനികള്‍, യബീസികള്‍, ഫിനീഷ്യര്‍ (അമൂറികള്‍)എന്നിവര്‍ ഫലസ്തീന്‍, ഖുദുസ് എന്നിവിടങ്ങളിലെ താഴ്‌വരകളില്‍ താമസമുറപ്പിച്ചു. ഇക്കാരണത്താല്‍ ഫലസ്തീന്‍ 'കന്‍ആന്‍' ദേശമെന്നും അറിയപ്പെട്ടിരുന്നു.
ക്രി. 2600 മുതല്‍ ഫലസ്തീനില്‍ കന്‍ആനികളും യബീസി ഗോത്രക്കാരുമാണ് ഭരണം നടത്തിയിരുന്നത്. പ്രവാചകനായ യഅ്ഖൂബ് നബിയുടെ കാലത്തും യഹൂദികള്‍ ഫലസ്തീനിലേക്ക് പലായനം ചെയ്തിട്ടുണ്ടെണ്ടങ്കിലും അവരവിടെ സ്ഥിരതാമസമാക്കിയിരുന്നില്ല.
നാമോല്‍പ്പത്തി
ഫലസ്തീന്‍ എന്ന പേര് ബന്ധപ്പെട്ടിട്ടുള്ളത് മധ്യധരണ്യാഴിയിലെ ദ്വീപുകളില്‍ നിന്നുവന്ന ഗോത്രവുമായിട്ടാണ്. ഈജിപ്തിലേക്ക് കുടിയേറിയ ഇവരെ റംസിസ് മൂന്നാമന്‍ ഈജിപ്തിലെ സോസീന്‍ യുദ്ധത്തില്‍ തടഞ്ഞു. ഫലസ്തീനിന്റെ തെക്ക് ഭാഗത്തേക്ക് പോകാന്‍ കല്‍പ്പിച്ചു. പെലസ്ത് എന്നറിയപ്പെട്ട ദേശമായിരുന്നു അത്. ഈ പേരിനോട് ചേര്‍ത്ത് ഈ ഗോത്രവിഭാഗം പെലസ്തീനികള്‍ എന്നറിയപ്പെട്ടു. പിന്നീട് ഇത് ഫലസ്തീനായി ലോപിച്ചു.
ജൂത കുടിയേറ്റം
ഫലസ്തീനെ തങ്ങളുടേതാക്കാന്‍ ജൂതര്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരുന്നു. അവര്‍ 1903ല്‍ 'ദേശീയ യഹൂദനിധി' എന്ന കൂട്ടായ്മ സ്ഥാപിച്ചു. കുടിയേറ്റവും അധിനിവേശവും തന്നെയായിരുന്നു പ്രധാന ലക്ഷ്യം. ഇവര്‍ക്ക് താങ്ങായി ബ്രിട്ടന്‍ പ്രവര്‍ത്തിച്ചു. 1903ല്‍ 2500 മാത്രമായിരുന്നു ജൂതരുടെ ജനസംഖ്യ. 1933ല്‍ അത് അരലക്ഷമായി വര്‍ധിച്ചു. റഷ്യ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മാത്രം തന്നെ ഒന്നര ലക്ഷത്തോളം ജൂതര്‍ കടന്നുവന്നു.1948 ആയപ്പോഴേക്കും ഏഴുലക്ഷത്തോളം ജൂതര്‍ ഫലസ്തീനില്‍ ഉണ്ടണ്ടായിരുന്നു എന്നാണ് കണക്കുകള്‍.
ബാല്‍ഫര്‍ പ്രഖ്യാപനം
1917 നവംബര്‍ രണ്ടിന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ആര്‍ദര്‍ ബാല്‍ഫര്‍ ഫലസ്തീനില്‍ ജൂത ജനതക്കായ് സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ ബ്രിട്ടനു പൂര്‍ണ സമ്മതമാണെന്ന് പ്രഖ്യാപിച്ചു. ഇതാണ് ചരിത്രത്തില്‍ ബാല്‍ഫര്‍ പ്രഖ്യാപനം എന്നറിയപ്പെട്ടത്. സയണിസ്റ്റുകള്‍ക്ക് ഫലസ്തീനില്‍ ജൂതരാഷ്ട്രം സാധ്യമായത് ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെയാണ്. ഒന്നാം ലോക യുദ്ധകാലത്ത് ലോകമെമ്പാടുമുള്ള ജൂതര്‍ ബ്രിട്ടനു അനുകൂലമാവാന്‍ ഇത് കാരണമായി.
എന്നാല്‍, ഇത് ചതിയായിരുന്നു. ദമസ്‌കസില്‍ ഒരു അറബ് രാഷ്ട്രം പ്രഖ്യാപിക്കാന്‍ അറബ് സേനാ തലവന്‍ ശരീഫ് ഫൈസല്‍ രാജാവിന് നേരത്തെ ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. ഒന്നാം ലോകയുദ്ധം അവസാനിച്ചതോടെ ഫലസ്തീന്‍ ബ്രിട്ടനുകീഴിലായി.
ജൂതരാഷ്ട്രം
യാഥാര്‍ഥ്യമാവുന്നു
1937 ജൂലൈ ഏഴിന് ഫലസ്തീനെ ജൂതര്‍ക്കും അറബികള്‍ക്കുമായി രണ്ടണ്ടു രാജ്യങ്ങളായി വിഭജിക്കുകയാണെന്നു റോയല്‍ കമ്മിറ്റി പ്രഖ്യാപിച്ചു. എന്നാല്‍ അറബ് പരമോന്നത സമിതി ഈ നിര്‍ദേശം തള്ളിക്കളഞ്ഞു. 1939 ഫെബ്രുവരിയില്‍ വിഭജന നിര്‍ദേശം ബ്രിട്ടന്‍ പിന്‍വലിച്ചു. ഫലസ്തീനെ ഒറ്റരാജ്യമയി നിലനിര്‍ത്തുമെന്നു പ്രഖ്യാപിച്ചു. രണ്ടണ്ടാം ലോകയുദ്ധത്തോടെ ബ്രിട്ടന്‍ ഫലസ്തീന്‍ വിഭജിക്കില്ലെന്ന കരാര്‍ റദ്ദാക്കി. ഫലസ്തീനില്‍ കുടിയേറാന്‍ ജൂതന്മാര്‍ക്ക് അനുമതി കൊടുത്തു. അതോടെ യൂറോപ്പില്‍ നിന്ന് ജൂതന്മാര്‍ ഫലസ്തീനിലേക്ക് പ്രവഹിച്ചു. ഒരു ലക്ഷത്തിനടുത്ത് ജൂതര്‍ ലോകയുദ്ധ കാലത്ത് ഫലസ്തീനിലെത്തി.
1944 ഒക്ടോബറില്‍ ഫലസ്തീനില്‍ ഇസ്രാഈലിന്റെ പതാക ഉയര്‍ന്നു. 1947 ജൂലൈ മൂന്നിന് ഫലസ്തീനിന്റെ മേലുള്ള ബ്രിട്ടന്റെ അധികാരം ഉപേക്ഷിച്ച് ഫലസ്തീനെ അറബികളുടെയും ജൂതരുടെയും രണ്ടണ്ടു രാജ്യങ്ങളായി വിഭജിച്ച് ഐക്യരാഷ്ട്രസഭയുടെ തീരുമാനം വന്നു. നവംബര്‍ 11ന് യു.എന്‍ ഫലസ്തീനെ ര
ണ്ടണ്ടു രാജ്യങ്ങളായി വിഭജിക്കുന്ന പ്രമേയം പാസാക്കി. 1948 മെയ് 15ന് ബ്രിട്ടന്‍ ഫലസ്തീനില്‍ നിന്ന് പൂര്‍ണമായും പിന്മാറി.
ഇസ്‌റാഈല്‍ ആധിപത്യം
ഏപ്രില്‍ 10ന് ഹഗാന തീവ്രവാദികള്‍ ഫലസ്തീനിലെ ദൈര്‍യാസീന്‍ ഗ്രാമം ആക്രമിച്ചു. അതിഭീകരമായ രീതിയില്‍ ഗ്രാമീണരെ കൊന്നൊടുക്കി. സ്ത്രീകളും കുട്ടികളും വൃദ്ധരുമുള്‍പ്പെടെ 250 ലധികം പേരാണ് അന്ന് കൊല്ലപ്പെട്ടത്. ദൈര്‍യാസീന്‍ കൂട്ടക്കൊല നടന്നതോടെ ഒന്നര ലക്ഷം മുസ്‌ലിംകളേ പിന്നെ ഫലസ്തീനില്‍ അവശേഷിച്ചുള്ളൂ. ബാക്കിയെല്ലാവരും ഭയന്ന് നാടുവിട്ടു.
1948 മെയ് 14ന് ബ്രിട്ടീഷുകാര്‍ സ്ഥലം വിട്ട അന്നു വൈകീട്ട് നാലിന് ഇസ്രാഈല്‍ രാഷ്ട്രം രൂപീകരിക്കുന്നതായി സയണിസ്റ്റ് നേതാവായ ബെന്‍ഗൂറിയന്‍ പ്രഖ്യാപിച്ചു. നാലുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഇസ്രാഈല്‍ രാഷ്ട്രത്തെ അംഗീകരിച്ചതായി അമേരിക്ക അറിയിച്ചു. ലോകത്തെ മിക്ക രാജ്യങ്ങളും ഇസ്രാഈലിനെ അംഗീകരിച്ചു. യു.എന്‍ അംഗത്വവും അവര്‍ക്ക് ലഭിച്ചു. ഇസ്രാഈല്‍ ഫലസ്തീന്‍ ഭൂമിയുടെ ഭൂരിഭാഗവും പിടിച്ചെടുത്തു. ജൂത കുടിയേറ്റം ശക്തമായി.
ദൈര്‍യാസീന്‍ കൂട്ടക്കൊലക്ക് ശേഷം നടന്ന ഭീകരമായ നരഹത്യയായിരുന്നു 1982 സെപ്റ്റംബര്‍ 16ന് ശബ്‌റ ശത്തിലാ അഭയാര്‍ഥി ക്യാംപില്‍ നടന്നത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 800 പേരെയാണ് ലബനാനികളായ ക്രിസ്ത്യന്‍ മിളീഷ്യയെ ഉപയോഗിച്ച് ഇസ്രാഈല്‍ പട്ടാളം കൊന്നൊടുക്കിയത്. 3500 ഓളം പേരാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബ്രിട്ടനുകീഴില്‍
പണ്ടണ്ടുമുതലേ തുര്‍ക്കി കേന്ദ്രീകരിച്ച് ഉസ്മാനിയ
ഖിലാഫത്തിനുകീഴില്‍ സിറിയ, ജോര്‍ദാന്‍, ലബനാന്‍, ഫലസ്തീന്‍ എന്നീ രാജ്യങ്ങള്‍ ഭരിക്കപ്പെട്ടുപോന്നു. ഇതാണ് ഒട്ടോമന്‍
(ഉസ്മാനിയ) സാമ്രാജ്യമെന്ന് ചരിത്രത്തില്‍ അറിയപ്പെട്ടത്. എന്നാല്‍, 1913ലെ പ്രഥമ ബാല്‍ക്കണ്‍ യുദ്ധാനന്തരം ജര്‍മനിയുടെ
പക്ഷത്തായിരുന്ന ഉസ്മാനിയയെ ബ്രിട്ടിഷുകാര്‍
പങ്കുവയ്ക്കുകയായിരുന്നു. അങ്ങനെയാണ് ഫലസ്തീന്‍
ബ്രിട്ടനുകീഴില്‍ വന്നത്. സിറിയയും, ലബനാനും
ഫ്രാന്‍സിനു നല്‍കി.
പ്രതിരോധവുമായി ഇന്‍ത്തിഫാദ
ഇസ്രാഈലി അധിനിവേശത്തിനെതിരേ ആഞ്ഞടിക്കാന്‍ പിറവിയെടുത്ത ഫലസ്തീനി സമര കൂട്ടായ്മയാണ് ഇന്‍ത്തിഫാദ. 1987ല്‍ പിറവികൊണ്ടണ്ട ഇന്‍ത്തിഫാദക്ക് ഫലസ്തീനികളുടെ ആത്മവിശ്വാസവും ചെറുത്തുനില്‍പ്പും പൂര്‍വാധികം ശക്തിയോടെ തിരികെ കൊണ്ടണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. അത്യാധുനിക യന്ത്രത്തോക്കുകളുമായി വരുന്ന ഇസ്രാഈലി പട്ടാളക്കാരെ ചിരല്‍കല്ലുമായി ഫലസ്തീനി ബാലന്മാര്‍ നേരിട്ടു. യുവാക്കള്‍ മാത്രമല്ല, സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും ഉള്‍പ്പെട്ട ജനകീയമായ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു ഇന്‍ത്തിഫാദ.
ഇതില്‍ ഫലസ്തീന്‍ ജനതയുടെ മുഴുവന്‍ പങ്കാളിത്തവും ഉണ്ടണ്ടായിരുന്നു. മറ്റാരുടെയും സഹായത്തിനു കാത്ത് നില്‍ക്കാതെ സ്വന്തമായ ശക്തിയും വിഭവങ്ങളും ഉപയോഗപ്പെടുത്തി ഫലസ്തീനികള്‍ നടത്തിയ ഇന്‍ത്തിഫാദ ലോകശ്രദ്ധ പിടിച്ചുപറ്റി. ഇസ്രാഈല്‍ പട്ടാളം പേടിച്ചു. ഹമാസ് തന്നെയായിരുന്നു ഇന്‍ത്തിഫാദയുടെ പിന്നില്‍. കത്തി, കുപ്പിച്ചില്ല്, കല്ലുകള്‍ എന്നിവയായിരുന്നു ആയുധങ്ങള്‍.
ഇന്‍ത്തിഫാദയെ അടിച്ചമര്‍ത്താനാണ് ഇസ്രാഈല്‍ ശ്രമിച്ചത്. നിരായുധരായ കുട്ടികളെ അവര്‍ വെടിവെച്ചുകൊല്ലുന്നത് ലോകം കണ്ടണ്ടു. 1996 ല്‍ ഇന്‍ത്തിഫാദ നായകന്‍ യഹ്‌യ അയ്യാശിനെ ഇസ്രായേല്‍ കൊലപ്പെടുത്തി. മൊബൈല്‍ ഫോണില്‍ വച്ച ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചായിരുന്നു ഇത്. ഹമാസ് ശക്തമായ തിരിച്ചടി നല്‍കി. എന്നാല്‍,പിന്നീട് പി.എല്‍.ഒയും ഇന്‍തിഫാദക്കെതിരേ ഇസ്രാഈലിനെ സഹായിച്ചു. 2000ല്‍ വീണ്ടണ്ടും ഇന്‍ത്തിഫാദ ഉയര്‍ത്തെഴുന്നേറ്റു.
ഫലസ്തീന്‍ പ്രശ്‌നത്തിന് ജനപിന്തുണ വര്‍ധിച്ചത് ഇന്‍ത്തിഫാദയുടെ നേട്ടമാണ്. ജൂതരുടെ ക്രൂരതക്കെതിരേ മാധ്യമങ്ങളുടെ പിന്തുണ നേടിയെടുക്കാനായി. ഇസ്രാഈലിനെ പിന്തുണക്കുന്ന രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ലോകമെങ്ങും ആഹ്വാനമുണ്ടണ്ടായി. ജൂതകുടിയേറ്റ കേന്ദ്രങ്ങളിലെ 40 ശതമാനം വീടുകളും ഒഴിപ്പിക്കപ്പെട്ടു. ഇസ്രാഈലിന് വിനോദസഞ്ചാര വാണിജ്യ രംഗത്ത് വന്‍ നഷ്ടമുണ്ടണ്ടായി. ഹമാസിന്റെ റോക്കറ്റുകള്‍ ഭീതിപരത്തുന്നതിനാല്‍ പത്തുലക്ഷത്തോളം ജൂതര്‍ ഇതിനകം സുരക്ഷയില്ലെന്ന് കണ്ടണ്ട് ഇസ്രാഈല്‍ വിട്ടുപോയി. ബി.ബി.സി 22 രാജ്യങ്ങളില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ലോകത്തെ വെറുക്കപ്പെട്ട നാലാമത്തെ രാജ്യമായി ഇസ്രാഈല്‍ മാറി.
ഹമാസ്
ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമാണ് ഹറക്കത്തുല്‍ മുഖാവമത്തുല്‍ ഇസ്‌ലാമിയ്യ എന്ന ഹമാസ്. 1987 ലാണിത് രൂപീകരിക്കപ്പെട്ടത്. സയണിസ്റ്റുകളില്‍ നിന്ന് ഫലസ്തീനെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഹമാസ് നേതാവായ ശൈഖ് അഹ്മദ് യാസീനെയും റന്‍തീസിനെയും 2004 ല്‍ ഇസ്രാഈല്‍ കൊലപ്പെടുത്തി. കാറിനുനേരെ മിസൈല്‍ അയച്ചായിരുന്നു കൊലപ്പെടുത്തിയത്. നവംബര്‍ 11ന് പി.എല്‍.ഒ നേതാവ് യാസര്‍ അറഫാത്തും മരിച്ചു.
1999 നവംബറില്‍ ഹമാസ് നേതാക്കളായ ഖാലിദ് മിശ്അല്‍, മൂസാ അബൂമര്‍സൂഖ്, ഇബ്രാഹീം ഗുശ, മുഹമ്മദ് നിസാല്‍ തുടങ്ങിയവരെ ജോര്‍ദാനില്‍ നിന്ന് ഖത്തറിലേക്ക് നാടുകടത്തി. എന്നാല്‍ ഇതൊന്നും ജൂതവിരുദ്ധ നടപടിയില്‍ നിന്ന് ഹമാസിനെ പിന്തിരിപ്പിച്ചില്ല.
ലോകത്താകെ ചിതറിക്കിടക്കുന്ന ജൂതര്‍ക്ക് ഒരു രാഷ്ട്രം വേണമെന്നും അത് മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഫലസ്തീനില്‍ തന്നെയാവണമെന്നുമുള്ള ആശയം മുന്നോട്ട് വച്ചത് ഹംഗേറിയന്‍ എഴുത്തുകാരനായ തിയഡോര്‍ ഹെര്‍സലാണ്. ഉലൃ ഷൗറലിേെമമ േ(വേല ഷലംശവെ േെമലേ) എന്ന പുസ്തകത്തിലാണ് ആദ്യമായി ഇത് പറയുന്നത്.
പുതിയ രാജ്യത്തെക്കുറിച്ചുള്ള ചിന്ത അയാള്‍ ഈ ഗ്രന്ഥം വഴിയും സയണിസം വഴിയുമാണ് ജൂതരിലേക്കു പകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."