HOME
DETAILS
MAL
കല്ലടിക്കാറ്റ് ഏശിയില്ല ഏഴഴകായി മാര്‍ ബേസില്‍
backup
November 20 2019 | 06:11 AM
.
മാങ്ങാട്ടുപറമ്പ്: കല്ലടിക്കാറ്റിനെ നിഷ്പ്രഭമാക്കി ചാംപ്യന്‍ സ്‌കൂള്‍ പോരാട്ടത്തില്‍ കിരീടം തിരിച്ചുപിടിച്ച് കോതമംഗലം മാര്‍ ബേസില്‍. 62.33 പോയിന്റുമായാണ് എറണാകുളം ജില്ലയുടെ കരുത്തായ കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസ് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ചാംപ്യന്‍ സ്‌കൂള്‍ പട്ടം നേടിയത്. മാര്‍ ബേസിലിന്റെ ഏഴാം കിരീടനേട്ടം. 2009, 2010, 2011, 2015, 2016, 2017 വര്‍ഷങ്ങളിലാണ് മാര്‍ ബേസില്‍ ചാംപ്യന്‍മാരായത്. 2010 ല്‍ സെന്റ് ജോര്‍ജ് അര പോയിന്റ് വ്യത്യാസത്തില്‍ കിരീടം ചൂടിയെങ്കിലും ഹൈക്കടതി വിധിയിലൂടെ മാര്‍ ബേസില്‍ കിരീടം തിരിച്ചുപിടിച്ചിരുന്നു. ഇത്തവണ എട്ട് സ്വര്‍ണവും ആറ് വെള്ളിയും ആറ് വെങ്കലവും മെഡല്‍ ബാസ്‌കറ്റില്‍ നിറച്ചാണ് കിരീടവുമായി കണ്ണൂരില്‍നിന്ന് മാര്‍ ബേസിലിന്റെ മടക്കം.
നാല് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവുമായി 58.33 പോയിന്റ് നേടിയ കല്ലടി കെ.എച്ച്.എസ് കുമരംപുത്തൂര്‍ സ്‌കൂള്‍ രണ്ടണ്ടാം സ്ഥാനത്താണ് എത്തിയത്. ഇഞ്ചോടിഞ്ചായിരുന്നു സ്‌കൂള്‍ ചാംപ്യന്‍ പട്ടത്തിനായി മാര്‍ ബേസിലും കല്ലടിയും പോരാട്ടം നടത്തിയത്. ഒടുവില്‍ കല്ലടിയെ നാല് പോയിന്റ് വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് മാര്‍ ബേസില്‍ കിരീടം തിരിച്ചുപിടിച്ചത്. സെന്റ് ജോര്‍ജിന്റെ കുതിപ്പില്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മാര്‍ ബേസില്‍ ഉജ്ജ്വലമായ തിരിച്ചുവരവാണ് നടത്തിയത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസ് മൂന്നാം സ്ഥാനം നേടി.
മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും 10 വെങ്കലവുമായി 32.33 പോയിന്റ് പുല്ലൂരാംപാറ സ്വന്തമാക്കി. മണിപ്പൂരി താരങ്ങളുടെ പ്രഭയുമായി എത്തിയ കല്ലടി അവസാനനിമിഷം വരേ സ്‌കൂള്‍ ചാംപ്യന്‍പട്ടത്തിനായി പൊരുതി.
23 ആണ്‍കുട്ടികളും 19 പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന മാര്‍ ബേസില്‍ എറണാകുളത്തിനു വേണ്ടണ്ടി കച്ചകെട്ടിയിറങ്ങി. ഏഷ്യന്‍ യൂത്ത് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവായ അഭിഷേക് മാത്യുവിന്റെയും പരിശീലക ഷിബി മാത്യുവിന്റെയും നേതൃത്വത്തില്‍ കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ സിന്തറ്റിക് ട്രാക്കിലിറങ്ങിയ മാര്‍ ബേസിലിലെ താരങ്ങള്‍ സ്‌കൂള്‍ ചാംപ്യന്‍പട്ടം എറണാകുളത്തേക്ക് കൊണ്ടണ്ടുപോകുമെന്ന വാശിയിലായിരുന്നു. മാര്‍ ബേസിലിന്റെ കുട്ടിക്കൂട്ടം ഇല്ലായിരുന്നുവെങ്കില്‍ എറണാകുളത്തിന്റെ കായികമികവ് തന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നു.
200 മീറ്റര്‍ മഡ്ട്രാക്കില്‍നിന്ന് പരിശീലനം നേടിയാണ് ആധുനിക സിന്തറ്റിക്ക് ട്രാക്കില്‍ മാര്‍ ബേസിലിന്റെ കുട്ടികള്‍ പോരാട്ടം നടത്തിയത്. ഇപ്പോഴില്ലെങ്കില്‍ പിന്നെയെപ്പോഴാണ് എന്ന മട്ടില്‍ 35 പേരുമായി മേളയ്‌ക്കെത്തിയ കല്ലടിക്ക് ഇത്തവണയും രണ്ടാം സ്ഥാനക്കാരായി മടങ്ങേണ്ടി വന്നു.
പാലക്കാട് ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ തുടര്‍ച്ചയായി 23 വര്‍ഷം ചാംപ്യന്‍മാരാവുകയും 2012, 2016, 2018 വര്‍ഷങ്ങളില്‍ സംസ്ഥാന മീറ്റില്‍ രണ്ടണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത കല്ലടിയോട് മാര്‍ ബേസിലിന്റെ പോരാട്ടം ഒപ്പത്തിനൊപ്പമായിരുന്നു.
പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ് അഞ്ച് സ്വര്‍ണവും ഓരോ വീതം വെള്ളിയും വെങ്കലവുമായി നാലാം സ്ഥാനത്തും തൃശൂര്‍ ഇരിങ്ങാലക്കുട എന്‍.എച്ച്.എസ്.എസ് നാല് സ്വര്‍ണവും ഓരോ വീതം വെള്ളിയും വെങ്കലവുമായി അഞ്ചാം സ്ഥാനത്തുമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."