HOME
DETAILS

കര്‍താര്‍പൂര്‍ ഇടനാഴി സമാധാനം കൊണ്ടുവരില്ല

  
backup
November 29 2018 | 19:11 PM

kathapur-sp-editorial-30-11-2018

 

ഇസ്‌ലാമാബാദില്‍ നടക്കേണ്ട സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്നു വിദേശകാര്യമന്ത്രി സുഷമാസ്വരാജ് പറഞ്ഞതോടെ ഉച്ചകോടി നടക്കുന്നതു തന്നെ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2016 ല്‍ നടക്കേണ്ടിയിരുന്ന ഉച്ചകോടി അന്ന് ഉറി സൈനികത്താവളത്തിനു നേരേയുള്ള പാക് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ ബഹിഷ്‌ക്കരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവയും പിന്‍വാങ്ങി. ഒടുവില്‍ ഉച്ചകോടി നീട്ടിവയ്ക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ഇനിയും ഇതൊക്കെ ആവര്‍ത്തിക്കാനിടയുണ്ട്.
കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ നിത്യേനയെന്നോണം ഭീകരാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ഘട്ടത്തില്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതുകൊണ്ടു പ്രയോജനമില്ല. കര്‍താര്‍പൂര്‍ ഇടനാഴികയുടെ നിര്‍മാണ ഉദ്ഘാടന വേളയില്‍ പാക്പ്രധാനമന്ത്രി ഇമ്രാഖാന്‍ നടത്തിയ സമാധാനഭാഷണങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാനാവില്ല. പാകിസ്താന്റെ ഭാഗത്തുള്ള ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജും പഞ്ചാബ് മുഖ്യമന്ത്രി അമിരീന്ദര്‍സിങ്ങും പങ്കെടുക്കാതിരുന്നത് പാക് നടപടിയിലുള്ള വിയോജിപ്പുകൊണ്ടു തന്നെയാണ്.
പഞ്ചാബ് മന്ത്രി നവജ്യോത്‌സിങ് സിദ്ദുവും കേന്ദ്രമന്ത്രി ഹര്‍ സിമിത്ര് കൗറും പങ്കെടുത്തിട്ടുണ്ടെങ്കിലും അത് ഇന്ത്യാ-പാക് സമാധാന ഉടമ്പടിക്കു വഴിവയ്ക്കില്ല.
കര്‍താര്‍പൂര്‍ ഇടനാഴി ഇരു രാജ്യങ്ങള്‍ക്കിടയിലും സമാധാനം സ്ഥാപിക്കാനുള്ള സുവര്‍ണാവസരമാണെന്നു സിദ്ദുവും ബര്‍ലിന്‍ മതില്‍ തകര്‍ന്നതിനപ്പുറമുണ്ടോ ഇന്ത്യാ-പാക് ശത്രുതയെന്നു കേന്ദ്രമന്ത്രി ഹര്‍ സിമിത്ര് കൗറും പറഞ്ഞതു നിഷ്‌കളങ്കത കൊണ്ടായിരിക്കണം.
സമാധാനമാഗ്രഹിച്ച് ഇന്ത്യ ചര്‍ച്ചയ്ക്കു തയാറായപ്പോഴൊക്കെ അതു പിറകിലൂടെ പൊളിച്ച ചരിത്രമാണു പാക് പട്ടാളത്തിന്റേത്. പാകിസ്താന്റെ സൗഹൃദാപേക്ഷയില്‍ വിശ്വസിച്ചു ലാഹോറിലേയ്ക്കു ബസ് യാത്ര ആഘോഷപൂര്‍വം നടത്തി അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയി. അദ്ദേഹത്തെ സ്വീകരിക്കാന്‍ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ശെരീഫ് ലാഹോറില്‍ കാത്തുനിന്നു. അതേസമയത്ത് കാര്‍ഗില്‍ കുന്നുകളിലൂടെ മുഷ്‌റഫിന്റെ പാക് പട്ടാളം ഇന്ത്യയിലേയ്ക്ക് ദുഷ്ടലാക്കോടെ നുഴഞ്ഞു കയറുകയായിരുന്നു.
പാക് പട്ടാളത്തെ അന്നു നിഷ്പ്രയാസം തുരത്തി ഓടിക്കാനായെങ്കിലും അത് ഇന്ത്യയ്‌ക്കൊരു പാഠമാണ്. അതുകൊണ്ടാണു കര്‍താര്‍പൂര്‍ ഇടനാഴി വേറെ വിഷയമാണെന്നും പാകിസ്താനില്‍ നടക്കുന്ന ഉച്ചകോടിയുമായി അതിനെ ബന്ധപ്പെടുത്താനാവില്ലെന്നും സുഷമസ്വരാജ് പറഞ്ഞത്.
കര്‍താര്‍പൂര്‍ ഇടനാഴി നിര്‍മാണോദ്ഘാടനത്തില്‍ 'ഇന്ത്യ ഒരടി മുന്നോട്ടുവച്ചാല്‍ പാകിസ്താന്‍ രണ്ടടി മുന്നോട്ടുവയ്ക്കു'മെന്ന മുന്‍പല്ലവി ഇമ്രാന്‍ഖാന്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. അതില്‍ കഴമ്പില്ല. പട്ടാളത്തിന്റെ സൗമനസ്യത്തില്‍ അധികാരത്തില്‍വന്നയാളാണ് ഇമ്രാന്‍ഖാന്‍.
പട്ടാളത്തിന്റെ ഇംഗീതം മാത്രമേ പാകിസ്താനില്‍ നടക്കൂ. ഭീകരപ്രവര്‍ത്തനവും സമാധാനചര്‍ച്ചയും ഒത്തുപോകില്ലെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ വിപിന്‍ റാവത്ത് വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു പാകിസ്താന്‍ നടത്തുന്ന ആക്രമണം ലോകമഹായുദ്ധത്തിനു വഴിവയ്ക്കുമെന്നു കഴിഞ്ഞ ജനുവരിയില്‍ ലോകരാഷ്ട്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതാണ്. പാകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന വെടിവയ്പ്പിലും ഷെല്ലിങ്ങിലും പതിനായിരക്കണക്കിനു ജവാന്മാരെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.
ചൈനയുടെ പ്രേരണയാലാണു പാകിസ്താന്‍ ഇന്ത്യക്കു നേരേ ആക്രമണം നടത്തുന്നതെന്നു നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയുടെ അടുത്ത മിത്രങ്ങളായി അമേരിക്കയും ബ്രിട്ടനും റഷ്യയും ഫ്രാന്‍സും നിലകൊള്ളുമ്പോള്‍ ചൈന തീക്കളിക്കു മുതിരില്ല. എന്നാലും ലോകമഹായുദ്ധ ഭീഷണി ചൈനയുടെ പ്രകോപനങ്ങള്‍ കാരണം ഒഴിഞ്ഞുപോകുന്നില്ല.
ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യമാണ് ചൈനയെ വിഷമിപ്പിക്കുന്നത്. ഇന്ത്യ ലോകസാമ്പത്തിക ശക്തിയായാകുന്നതിനെ ഏറെ ഭയക്കുന്നതു ചൈനയാണ്. അതുകൊണ്ടാണ് അവര്‍ പാകിസ്താനെ മുന്‍നിര്‍ത്തി ഇന്ത്യക്ക് അസ്വാസ്ഥ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.
പാകിസ്താനിലെ ഭീകര താവളങ്ങള്‍ക്കുനേരേ രണ്ടുതവണ ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയിട്ടും അതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങള്‍ക്കു നേരേയുള്ള ആക്രമണം പാകിസ്താന്‍ അവസാനിപ്പിച്ചിട്ടില്ല.
കശ്മീരിലെ പ്രമുഖപത്രപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയെ കൊലപ്പെടുത്തിയ കൊടുംഭീകരന്‍ ലക്ഷര്‍ ചീഫ് കമാന്‍ഡര്‍ നവീദ് ജാട്ടിനെ കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ സേന വധിച്ചത്. ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ കര്‍താര്‍പൂര്‍ ഇടനാഴി സമാധാനം കൊണ്ടുവരുമെന്നതു മിഥ്യസ്വപ്നമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago