HOME
DETAILS

ശബരിമല: സി.പി.ഐ നടപടിയില്‍ സി.പി.എമ്മിന് അതൃപ്തി

  
backup
November 29 2018 | 19:11 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പരസ്യമായി നിലപാട് പ്രഖ്യാപിക്കാതെ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ വിമര്‍ശിച്ച സി.പി.ഐ നടപടിക്കെതിരേ സി.പി.എമ്മില്‍ കടുത്ത അതൃപ്തി.
വിഷയത്തില്‍ പ്രതിച്ഛായ നഷ്ടപ്പെടാതെ രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സി.പി.ഐ നടപടിയില്‍ നേരത്തെ തന്നെ സി.പി.എമ്മിനുള്ളില്‍ അമര്‍ഷമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലും സി.പി.എമ്മിനെതിരേ ആഞ്ഞടിച്ചതോടെ സി.പി.ഐക്കെതിരേ പ്രതിരോധം തീര്‍ക്കാനാണ് സി.പി.എം നേതൃത്വം ആലോചിക്കുന്നത്.
യുവതീപ്രവേശന വിഷയത്തില്‍ പരസ്യനിലപാട് സ്വീകരിക്കാതിരിക്കുകയും അതേസമയം സര്‍ക്കാര്‍ നിലപാടിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നതാണ് സി.പി.എം അണികളെ പ്രകോപിക്കുന്നത്. ബി.ജെ.പി ശബരിമലയില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടും സി.പി.ഐ സംസ്ഥാന നേതൃത്വമോ അവരുടെ മന്ത്രിമാരോ അതിനെതിരേ ഒരക്ഷരം മിണ്ടാന്‍ തയാറായിരുന്നില്ല. തികച്ചും ഒറ്റപ്പെട്ട നിലയില്‍ ശബരിമലയിലെ രാഷ്ട്രീയ പോര്‍ക്കളത്തില്‍ സി.പി.എമ്മിന് പൊരുതേണ്ടി വന്നു. ഇത് സി.പി.എം സംസ്ഥാന നേതൃത്വത്തിലും അണികളിലും ചര്‍ച്ചയാവുകയും ആഭ്യന്തരമായ പ്രതിഷേധത്തിലേക്കും എത്തിയിരുന്നു.
ബുധനാഴ്ച ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ കടുത്ത വിമര്‍ശനമാണ് സി.പി.എമ്മിനെതിരേ ഉണ്ടായത്. ഒരു കാര്യത്തിലും വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസര്‍ക്കാരിനെ വിവാദങ്ങളില്‍ തളച്ചിട്ടിരിക്കുകയാണെന്ന് കൗണ്‍സിലില്‍ സി.പി.ഐ നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.
സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കോടതികള്‍ ഇടപെടുന്ന അവസ്ഥ മുന്‍പൊരു സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിട്ടില്ലെന്നും കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
ഇതോടെ ഘടകകക്ഷികളെ നിലയ്ക്കുനിര്‍ത്തണമെന്ന ആവശ്യം സി.പി.എം അണികള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായിട്ടും സര്‍ക്കാരിനെ കരിവാരി തേയ്ക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും സി.പി.എം അണികള്‍ പറയുന്നു. വരാനിരിക്കുന്ന ലോകസഭാ തെരെഞ്ഞടുപ്പിനെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നേട്ടത്തിനായാണ് സി.പി.ഐ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍.
യുവതീപ്രവേശന വിധിയുടെ യഥാര്‍ഥസത്ത ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഇടപെടല്‍ പാര്‍ട്ടി കുടുംബയോഗങ്ങളില്‍ നടത്തണമെന്നും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് വിശ്വാസികളായ അണികളെ പാര്‍ട്ടിയില്‍നിന്ന് അകറ്റുമെന്ന വിലയിരുത്തലാണ ്‌സി.പി.ഐ നേതൃത്വത്തിനുള്ളത്. അതിനാല്‍ തങ്ങളുടെ അണികളെ കാര്യങ്ങള്‍ ബോധിപ്പിച്ച് കൂടെ നിര്‍ത്താനാണ് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടത്.
കുടുംബയോഗങ്ങളില്‍ ജനങ്ങള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ ക്ഷമയോട് കേട്ട് അവ ദുരീകരിക്കണമെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ 20 വരെയാണ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന കുടുംബയോഗങ്ങള്‍ നടക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago
No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago