ഹെകോടതി ഉത്തരവ് ചിത്രയെ തഴഞ്ഞവര്‍ക്കുള്ള തിരിച്ചടിയെന്ന്
പാലക്കാട്: ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു ചിത്രയെ പങ്കെടുപ്പിക്കണമെന്ന ഹൈകോടതി ഉത്തരവ് ചിത്രയെ തഴയാന്‍ ഗൂഢാലോചന നടത്തിയവര്‍ക്കുള്ള തിരിച്ചടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. അനുകൂല വിധി സമ്പാദിച്ചെങ്കിലും പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ലോക മീറ്റില്‍ പങ്കെടുക്കാനുള്ള സാധ്യത വിദൂരമാണെന്നിരിക്കെ ദേശീയ അത് ലറ്റിക് ഫെഡറേഷന്‍ ലോക ഫെഡറേഷനില്‍ സമ്മര്‍ദം ചെലുത്തി ചിത്രക്ക് അവസരം തുറന്നുകൊടുക്കണം.എന്നാല്‍ സമയപരിധി കഴിഞ്ഞെന്ന പേരില്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന നിലപാടാണ് ഫെഡറേഷന്‍ എടുത്തിരിക്കുന്നത്. ഇത് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കലാണ്. കൃത്യമായ മാനദണ്ഡങ്ങളോടെയാണ് ചിത്രയെ ഒഴിവാക്കിയതെന്ന് പറയുന്ന ഫെഡറേഷന് അതെന്താണെന്ന് ഇതുവരെ വിശദീകരിക്കാര്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ കായിക രംഗത്ത് സ്വാര്‍ത്ഥ താത്പര്യങ്ങളുടെ പേരിലുള്ള കിടമത്സരങ്ങള്‍ രൂപപ്പെടുന്നതായാണ് ചിത്രക്കുണ്ടായ ദുരനുഭവം ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം ദുഷ്പ്രവണതകള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കരുത്. സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും പിന്തുണയാണ് കായിക താരങ്ങള്‍ക്കാവശ്യമെന്നും അത് രാജ്യത്തിന്റെ കായിക രംഗത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും ജില്ല അഡ്‌ഹോക് കമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."