ചാലിയാറില്‍ കുടുംബാരോഗ്യ കേന്ദ്രം ജനുവരിയോടെ പ്രവര്‍ത്തനക്ഷമമാകും
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം ജനുവരിയോടെ കുടുംബാരോഗ്യകേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍ പറഞ്ഞു. ജില്ലയില്‍ 52 കേന്ദ്രങ്ങള്‍ ഇത്തരത്തിലുള്ളതില്‍ 26-ാമത്തേതാണ് ചാലിയാറുള്ളത്.
കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ നിലവില്‍ ഉച്ചവരെയുള്ള ഒ.പി ചികിത്സ വൈകിട്ട് ആറുവരെയുണ്ടാകും. ഇപ്പോള്‍ രണ്ട് ഡോക്ടര്‍മാരാണ് കേന്ദ്രത്തിലുള്ളത്. ഇത് മൂന്നായും വര്‍ധിക്കും. രണ്ട് നഴ്‌സുമാര്‍, രണ്ട് ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവരും കൂടുതലുണ്ടാകും. കേന്ദ്രത്തില്‍ കിടത്തി ചികിത്സയുണ്ടാവില്ലെങ്കിലും രോഗികളെ നിരീക്ഷണത്തില്‍ വെക്കാനുള്ള സൗകര്യങ്ങളുണ്ടാവും.
അടിസ്ഥാന സൗകര്യത്തിലും ചെറിയ മാറ്റങ്ങളുണ്ടാവും. കേന്ദ്രത്തിനായി കൂടുതല്‍ കെട്ടിട സൗകര്യങ്ങളൊരുക്കും. നിരീക്ഷണ വാര്‍ഡിന്റെ തറയുടെ പ്രവൃത്തി മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. കെട്ടിടത്തിന്റെ ഫണ്ട് എം.എല്‍.എ. പി.കെ.ബഷീറാണ് അനുവദിച്ചത്. സര്‍ക്കാര്‍ 15 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. പഞ്ചായത്ത് 50 ലക്ഷത്തോളം രൂപ ഇപ്പോള്‍ത്തന്നെ ചെലവഴിച്ചതായും പ്രസിഡന്റ് പറഞ്ഞു.
ഇനിയും ഈ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ തുക അനുവദിക്കും. കൂടാതെ ജനകീയമായി ഫണ്ട് സ്വരൂപിക്കാനും പദ്ധതിയുണ്ട്. ഇതിനായി ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി(എച്ച്.എം.സി) രൂപീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു സെമിനാര്‍ നടത്താനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."