HOME
DETAILS
MAL
കാവനൂരില്‍ മാലിന്യം തള്ളാനെത്തി പിടിയിലായവരെ റിമാന്‍ഡ് ചെയ്തു
backup
November 30 2018 | 02:11 AM
അരീക്കോട്: കാവനൂര്‍ കാക്കാത്തോടില്‍ അറവുമാലിന്യം തള്ളാനെത്തിയവരെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം അരീക്കോട് പൊലിസ് അറസ്റ്റ് ചെയ്ത വെള്ളേരി സ്വദേശികളായ കുഴിയേങ്ങല്‍ അബ്ദുസ്സമദ്, വെങ്ങേരിക്കുന്ന് മുഹമ്മദ് ജുനൈദ് എന്നിവര്‍ക്കെതിരെ അരീക്കോട് പൊലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മാലിന്യവുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
മാലിന്യം നിറച്ചെത്തിയ വാഹനം നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. മാലിന്യവും ലോറിയും കൊണ്ടുപോകാന്‍ അധികൃതര്‍ തയാറാകാതിരുന്നതോടെ പ്രദേശവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്.
കാവനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യം നീക്കം ചെയ്താല്‍ ലോറി കസ്റ്റഡിയില്‍ എടുക്കുമെന്ന് അരീക്കോട് എസ്.ഐ സി.കെ നൗഷാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."