നഗരസഭാ ഭൂമിയില്‍ സ്ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
നിലമ്പൂര്‍: നഗരസഭയുടെ ഉടമസ്ഥതിയിലുള്ള മുതുകാടിലെ സ്ഥലത്ത് മാലിന്യശേഖരണത്തിന് കെട്ടിടം നിര്‍മിക്കുന്നത് പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ ഒരു സംഘം തടഞ്ഞു. കള്‍വര്‍ട്ട്, ചുറ്റുമതില്‍ എന്നിവ നിര്‍മിക്കുന്നതിന്റെ ഭാഗമായി സ്ഥലപരിശോധനക്ക് മുതുകാട് എത്തിയ നഗരസഭാ എന്‍ജിനിയര്‍ മുഹമ്മദാലിയേയും നഗരസഭ ഉദ്യോഗസ്ഥരേയുമാണ് നാട്ടുകാരില്‍ ഒരു വിഭാഗം തടഞ്ഞത്. തടഞ്ഞവര്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കാനും പൊലിസ് സംരക്ഷണത്തോടെ തന്നെ പ്രവൃത്തി നടത്താനും തീരുമാനിച്ചു.
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ആവശ്യത്തിനായി വാങ്ങിയ സ്ഥലത്ത് ഹരിത കേരളം പദ്ധതിയിലുള്‍പ്പെടുത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു വേര്‍തിരിക്കുന്നതിനു മാത്രമായി കേന്ദ്രം നിര്‍മിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് പറഞ്ഞു. മറ്റൊരു ആവശ്യത്തിനും സ്ഥലം ഉപയോഗിക്കുന്നതിന് നിയമ തടസമുണ്ട്. നഗരസഭയിലെ എല്ലാ ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യാനും ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായി. കുതിരപ്പുഴയില്‍ കൂരുട്ടി കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാമൂഹ്യപെന്‍ഷന്‍ അപേക്ഷകള്‍ നിരസിക്കുന്നതിനാല്‍ അപേക്ഷകള്‍ വാങ്ങി അദാലത്തുകള്‍ വഴി പരിശോധിച്ചു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. അതിനിടെ നഗരസഭ ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷയും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും തമ്മില്‍ പരസ്പരം പഴിചാരിയത് ശ്രദ്ധേയമായി. ഒരേ പാര്‍ട്ടിയിലെ രണ്ടു പ്രമുഖര്‍ തമ്മിലുണ്ടായ വാഗ്വാദം യു.ഡി.എഫ് അംഗങ്ങളെയും അസ്വസ്ഥരാക്കി. കൗണ്‍സിലില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ മറുപടി പറയുന്നതിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ അസ്വാരസ്യമുണ്ടായത്. ഒടുവില്‍
സ്ഥിരംസമിതി ചെയര്‍മാന്‍ ആദ്യം ഇറങ്ങിപ്പോയി. യു.ഡി.എഫ് അംഗങ്ങള്‍ ഇയാളെ അനുനയിച്ച് കൗണ്‍സിലേക്ക് കൊണ്ടുവന്നതോടെ ചെയര്‍പേഴ്‌സണും ഇറങ്ങിപോയി. തുടര്‍ന്ന് ഇവരേയും അനുനയിപ്പിച്ച് കൊണ്ടുവന്ന ശേഷമാണ് യോഗം പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."