HOME
DETAILS

വികസനത്തിന് രാഷ്ട്രീയത്തിനതീതമായ കാഴ്ച്ചപ്പാടുകള്‍ അനിവാര്യം: എ.സി മൊയ്തീന്‍

  
backup
July 29 2017 | 20:07 PM

391707-2

വടക്കാഞ്ചേരി: നാടിന്റെ വികസന മുന്നേറ്റത്തിന് കക്ഷി രാഷ്ട്രീയത്തിനതീതമായ കാഴ്ച്ചപാടുകള്‍ അനിവാര്യമാണെന്ന് വ്യവസായ  കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വടക്കാഞ്ചേരി നഗരസഭ ഓഫിസ്  സംസ്ഥാന പാതയില്‍ പൊലിസ് സ്റ്റേഷന് മുന്‍ വശത്തുള്ള സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിലേയ്ക്ക് താല്‍ക്കാലിക മായി മാറ്റിസ്ഥാപിയ്ക്കുന്നതിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി. പി.കെ ബിജു എം.പി മുഖ്യ പ്രഭാഷണം നടത്തി. അനില്‍ അക്കര എം.എല്‍.എ, ജില്ലാ കലക്ടര്‍ എ.കൗശികന്‍ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍, മേരി തോമാസ് , നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആര്‍ സോമനാരായണന്‍, ലൈല നസീര്‍, എന്‍.കെ പ്രമോദ് കുമാര്‍, ടി.എന്‍ ലളിത, ജയ പ്രീത മോഹന്‍ , കൗണ്‍സിലര്‍മാരായ കെ. അജിത്കുമാര്‍, സിന്ധു സുബ്രഹ്മണ്യന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സേവ്യാര്‍ ചിറ്റിലപ്പിള്ളി, ജിജോ കുരിയന്‍, പി.കെ പ്രസാദ്, അഡ്വ: ഗിരിജന്‍, ഉമ്മര്‍ ചെറുവായില്‍, വി.സി. ജോസഫ്, എ.എം. രമേശന്‍, ജോണി ചിറ്റിലപ്പിള്ളി, എ.എല്‍. ജെയ്ക്കബ്ബ്, മനോജ് കടമ്പാട്ട്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശശികുമാര്‍ കൊടയ്ക്കടത്ത്, അജിത് കുമാര്‍ മല്ലയ്യ , ബാബു തോമാസ് സംസാരിച്ചു.  
നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ സ്വാഗതവും, സെക്രട്ടറി രമ്യകൃഷ്ണന്‍ നന്ദിയും പറഞ്ഞു. സര്‍ക്കാര്‍ കെട്ടിട സമുച്ചയ മൂന്നാം നില പൂര്‍ണമായും, രണ്ടാമത്തെ നിലയില്‍ കോണ്‍ഫ്രന്‍സ് ഹാളും, നാലാമത്തെ നില ഭാഗികമായും നഗരസഭ ഏറ്റെടുത്തിട്ടുണ്ട്.
കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കേണ്ട തലപ്പിള്ളി താലൂക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് ഓട്ടുപാറയിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ സ്ഥലം അനുവദിക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചു. ജീവനക്കാര്‍ ഓഫിസ് മാറ്റത്തിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.  ആഗസ്റ്റ് 15 നകം മാറ്റം പൂര്‍ത്തീകരിക്കും.
പൊതുഭരണ, ആരോഗ്യ, മുന്‍സിപ്പല്‍ പൊതുമരാമത്ത് വിഭാഗം എന്നിവയും പുതിയ കെട്ടിടത്തിലേക്ക് മാറ്റും.
നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്നതിനും തീരുമാനമെടുത്തു. മുണ്ടത്തിക്കോട് പഴയ പഞ്ചായത്ത് ഓഫിസ് നഗരസഭയുടെ സോണല്‍ ഓഫിസായി നിലനിര്‍ത്തും.
 പുതിയ നഗരസഭകെട്ടിട നിര്‍മാണത്തിന് ദ്രുതഗതിയില്‍ നടപടി സ്വീകരിക്കും. ഇതിന് നേരത്തെ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു.  തൃശൂര്‍ ജില്ലയിലെ ഏറ്റവും വലിയ നഗരസഭയാണ് വടക്കാഞ്ചേരി.  41 ഡിവിഷനുകളാണ് നഗരസഭയക്കുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago