മലപ്പുറം ഗവ. വനിതാ കോളജ്: ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും സ്‌പെഷല്‍ ഓഫിസര്‍ ചുമതല ഒഴിയുന്നില്ല
മലപ്പുറം: കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ മാറണമെന്നാവശ്യപ്പെട്ടിട്ടും മലപ്പുറം ഗവ. കോളജ് പ്രിന്‍സിപ്പല്‍ ചുമതലയുള്ള സ്‌പെഷല്‍ ഓഫിസര്‍ ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുന്നു. ഡോ. ഗീതാ നമ്പ്യാര്‍ ആണ് ഇപ്പോഴും സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ തുടരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച വനിതാ കോളജില്‍ ഇടത് സര്‍ക്കാരാണ് ഇവരെ സ്‌പെഷല്‍ ഓഫിസറായി നിയമിച്ചത്. ഇവര്‍ തുടരുന്നതിനിടെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടേക്ക് പ്രിന്‍സിപ്പിലിന്റെ തസ്തിക നിര്‍ണയിച്ച് ഉത്തരവായത്.കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ശാസന നല്‍കിയിട്ടും സ്‌പെഷല്‍ ഓഫിസര്‍ ചുമതല കൈമാറാതെ തുടരുന്നത് ഭരണ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്.കോളജിലെ സീനിയര്‍ അധ്യാപകനായ മുഹമ്മദ് ജസീര്‍ അടാട്ടിലിനെ സാമ്പത്തിക അധികാരത്തോടെ പ്രിന്‍സിപ്പലിന്റെ പൂര്‍ണ അധിക ചുമതല നല്‍കി കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു. കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരിക്കുകയും രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുകയും ചെയ്തതോടെ എം.എസ്.എഫിന്റെയും കോളജ് വിദ്യാര്‍ഥിനികളുടെയും മറ്റും പരാതിയുടെ അടിസ്ഥാനത്തിലാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ അടിയന്തര നടപടി സ്വീകരിച്ചത്. എന്നാല്‍ ഉത്തരവിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും സ്‌പെഷല്‍ ഓഫിസര്‍ ചുമതല മുഹമ്മദ് ജസീര്‍ അടാട്ടിലിന് കൈമാറിയില്ല. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ ചുമതലയില്‍ തുടരുന്ന സ്‌പെഷല്‍ ഓഫിസര്‍ക്കെതിരെ വിവിധ കോണില്‍ നിന്ന് വീണ്ടും പരാതി ഉയര്‍ന്നു. ഇതോടെ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഇടപെട്ടു. ഡയറക്ടറുടെ ഓഫിസ് നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടിട്ടും ചുമതല കൈമാറാന്‍ ഗീത നമ്പ്യാര്‍ തയാറായിട്ടില്ല. ഇതോടെ കഴിഞ്ഞ 26ന് മുമ്പായി ചുമതല മുഹമ്മദ് ജസീര്‍ അടാട്ടിലിന് കൈമാറാനും ഉത്തരവ് പാലിക്കാത്തതിനാല്‍ കര്‍ശന ശാസന നല്‍കിയിരുന്നു. ഇതിനിടെ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചും സര്‍ക്കാര്‍ ഉത്തരവായി. കോടഞ്ചേരി ഗവ. കോളജ് പ്രിന്‍സിപ്പലായ ഡോ.ടി സുബാഷിനെയാണ് പ്രിന്‍സിപ്പലായി നിയമിച്ച് ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."