HOME
DETAILS

മാവോയിസ്റ്റുകളെ വെടിവച്ചത് സ്വരക്ഷയ്‌ക്കെന്ന് പൊലിസ്

  
backup
November 21 2019 | 04:11 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%9a-3

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ തണ്ടര്‍ ബോള്‍ട്ട് വെടിവച്ചത് സ്വയം രക്ഷയ്ക്കു വേണ്ടിയാണെന്ന് പൊലിസ് റിപ്പോര്‍ട്ട്. സംസ്ഥാന മനുഷ്യവകാശ കമ്മിഷനു നല്‍കാന്‍ പാലക്കാട് ജില്ലാ പൊലിസ് മേധാവി ജി.ശിവവിക്രം തയാറാക്കിയ റിപ്പോര്‍ട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി.
ഒക്‌ടോബര്‍ 28ന് നടന്ന ആദ്യ ഏറ്റു മുട്ടലില്‍ കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കെത്തിയവരെ വനത്തിനുള്ളില്‍ ഒളിച്ചു നിന്ന മാവോയിസ്റ്റ് ഗറില്ലാ പോരാളികള്‍ വെടിവയ്ക്കുകയായിരുന്നു.
ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അന്‍പതോളം പേരുണ്ടായിരുന്നു. ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് തണ്ടര്‍ ബോള്‍ട്ട് തിരികെ വെടിവച്ചത്. വനത്തിനുള്ളില്‍ മറഞ്ഞു നിന്ന മാവോയിസറ്റുകാര്‍ ഗറില്ലാ മാതൃകയിലാണ് ആക്രമണം നടത്തിയത്. ജീവനോടെ പിടിയ്ക്കാന്‍ നോക്കിയെങ്കിലും വന്‍ ആയുധ ശേഖരവുമായി നില്‍ക്കുന്നവരെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല. തണ്ടര്‍ ബോള്‍ട്ട് വെടിവച്ചപ്പോള്‍ സംഘത്തിലെ ചിലര്‍ ഉള്‍ വനത്തിലേയ്ക്ക് ഓടി രക്ഷപ്പെട്ടുവെന്നും ശിവവിക്രം നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ പൊലിസ് വെടിവച്ചു കൊന്നതിനെ തുടര്‍ന്ന് മനുഷ്യവകാശ കമ്മിഷന്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പാലക്കാട് എസ്.പിയോട് റിപ്പോര്‍ട്ട് തയ്യാറാക്കന്‍ നിര്‍ദേശിച്ചത്.
മഞ്ചിക്കണ്ടി വനമേഖലയില്‍ 28ന് നടന്ന ആദ്യ വെടിവയ്പ്പില്‍ രമ, അരവിന്ദ്, കാര്‍ത്തി എന്നീ മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്നും, 29ന് നടന്ന രണ്ടാമത്തെ വെടിവയ്പ്പിലാണ് സി.പി.ഐ (മാവോയിസ്റ്റ്) ഭവാനിദളം സൗത്ത് സോണ്‍ കമ്മറ്റിയിലെ മുതിര്‍ന്ന നേതാവ് മണിവാസകം കൊല്ലപ്പെട്ടതെന്നും ഇവരില്‍ നിന്നും എ.കെ 47, എ.കെ 56 തോക്കുകള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കു വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി സ്വാധീനിച്ച് ജനകീയ സേന രൂപീകരിക്കാനുള്ള മാവോയിസ്റ്റു നീക്കത്തിനെതിരെ പൊലിസ് ജാഗ്രതയിലായിരുന്നു.
പൊലിസ് അല്ലാതെ നിരവധി ഉദ്യോഗസ്ഥര്‍ ഏറ്റമുട്ടലിനു ദൃക്‌സാക്ഷികളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേ സമയം, സി.പി.ഐ (മാവോയിസ്റ്റ്) സേനാവിഭാഗമായ പീപ്പിള്‍ ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ 37 സേനാംഗങ്ങള്‍ കേരളത്തിലെ കാടുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ കൈയില്‍ അത്യാധുനിക ആയുധങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരള, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികള്‍ ചേരുന്ന ഭാഗത്ത് 2012 മുതല്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു. അവരുടെ പശ്ചിമഘട്ട സോണ്‍ കമ്മറ്റിക്കു കീഴില്‍ നാല് ദളങ്ങളുണ്ട്.
നാടുകാണി, കബനി, ഭവാനി, സുരുവാണി. കബനി ദളത്തിനു രണ്ടു ഭാഗങ്ങളുണ്ട്. 2013 മുതല്‍ ഈ നാലു ദളങ്ങളും പ്രവര്‍ത്തിക്കുന്നു.
പൊലിസിനു നേരെ വെടിവച്ചതിനും സ്റ്റേഷന്‍ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും 200 കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. ഗറില്ല യുദ്ധതന്ത്രങ്ങളാണ് മാവോയിസ്റ്റുകളുടേതെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago