എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ കോളജിലെ 18 അധ്യാപകരെ ബന്ധികളാക്കി
കഴക്കൂട്ടം: കാര്യവട്ടം ഗവ.കോളജിലെ ഒരു വിദ്യാര്‍ഥിക്ക് ബസ് കണ്സഷന് ടിക്കറ്റിന് വേണ്ടിയുള്ള അപേക്ഷയില്‍ ഒപ്പിട്ടുനല്കിയില്ലെന്നാരോപിച്ച് എസ്എഫ്ഐ വിദ്യാര്‍ഥികള്‍ കോളജിലെ 18 അധ്യാപകരെ ക്ലാസ് സമയത്തിനുശേഷം നാലരമണിക്കൂറോളം കോളജില്‍ ബന്ധികളാക്കി. ഇന്ന് രാവിലെ തന്നെ കണ്‍സിഷന്‍ ടിക്കറ്റ് ഒപ്പിട്ടുതരാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചെങ്കിലും ഒപ്പിട്ടുതന്നിട്ടുമാത്രമേ വീട്ടില്‍പോകാന്‍ അനുവദിക്കുവെന്ന് പറഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജ് ഗേറ്റ്പൂട്ടി അതിനുമുന്നില്‍ കിടന്നും കുത്തിയിരുന്നും പ്രതിഷേധിച്ചു. ഒടുവില്‍ രാത്രി 8 മണിയോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി നടത്തിയ ചര്‍ച്ചയോടെ അധ്യാപിക കണ്സഷന് ടിക്കറ്റിന് വേണ്ടിയുള്ള അപേക്ഷ ഒപ്പിട്ട് കൊടുത്തതോടെയാണ് അധ്യാപകര്‍ മോചിതരായത്. കോളജിലെ രണ്ടാംവര്‍ഷ ബയോകെമിസ്ട്രി വിദ്യാര്‍ഥിയായ നെയ്യാറ്റിന്‍കര സ്വദേശിയായ ജിനോയ് കണ്‍സിഷന്‍ ടിക്കറ്റ് ഒപ്പിട്ടുതരാനായി വകുപ്പുമേധാവി ഡോ.സിനിയെ സമീപിച്ചെങ്കിലും ഒപ്പിട്ടു നല്‍കിയില്ലെന്നാണ് ജിനോയ് പറയുന്നത്. എന്നാല്‍ ജിനോയ് വല്ലപ്പോഴുമാണ് ക്ലാസില്വരുന്നതെന്നും അതുകൊണ്ടാണ് കൊണ്ടുവന്നയുടന്‍ ഒപ്പിട്ടുനല്കാത്തതെന്നും വകുപ്പുമേധാവി സിനി അറിയിച്ചു. ഇക്കാര്യത്തില്‍ അധ്യാപികയുമായി ഉച്ചയോടെ കോളജിലെ എസ്എഫ്ഐ യൂനിയന്‍ പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടാക്കി. ക്ലാസ് വിട്ട് നാലുമണിയോടെ സിനി സഹ അധ്യാപകരോടൊപ്പം വീട്ടില്‍പോകാന്‍ തയ്യാറെടുക്കുമ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗേറ്റ്പൂട്ടുകയും ഒപ്പിട്ടുതന്നിട്ടുപോയാല്മതിയെന്നു പറഞ്ഞ് സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് കോളജിലെ 18 ഓളം അധ്യാപകരും ബന്ധിയാക്കപ്പെട്ട നിലയിലായി. ആറുമണിയോടെ ബയോ കെമിസ്ട്രിയിലെ അധ്യപകരൊഴികെ മറ്റുള്ളവരെ പോകാന്‍ അനുവദിക്കാമെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ഏതാനും അധ്യാപകരെ തനിച്ചാക്കിയിട്ടുപോകാന് അവരും തയാറായില്ല. തുടര്‍ന്ന് കഴക്കൂട്ടം പൊലിസ് എത്തി നിരവധി തവണ ചര്‍ച്ച ന്നടത്തിയെങ്കിലും ഫലമുണ്ടാകാത്തതിിനെ തുടര്‍ന്ന് ഉന്നത പൊലിസെത്തി വിദ്യാര്ത്ഥികളുടൈ ആവശ്യം നിറവേറ്റുുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."