HOME
DETAILS

നഗരത്തില്‍ 14 കേന്ദ്രങ്ങളില്‍ വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍

  
backup
July 29 2017 | 21:07 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-14-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ബി.എസ്.എന്‍.എല്‍ കോഴിക്കോട് നഗരത്തിലെയും പരിസര പ്രദേശങ്ങളിലേയും പതിനാല് കേന്ദ്രങ്ങളില്‍ വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ആരംഭിച്ചു.
രണ്ടാം ഘട്ടത്തില്‍ 40 കേന്ദ്രങ്ങളില്‍ ഇവ ആരംഭിക്കുമെന്ന് ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ ശങ്കര്‍, ജോയിന്റ് ജനറല്‍ മാനേജര്‍ സാനിയ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
    കോര്‍പറേഷന്‍ ഓഫിസ്, ബീച്ച് ഹോസ്പിറ്റല്‍, സെന്‍ട്രല്‍ ടെലഗ്രാഫ് ഓഫിസ്, സിവില്‍ സ്റ്റേഷന്‍, ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്, ഗുരുവായൂരപ്പന്‍ കോളജ്, സെന്‍ട്രല്‍ മാര്‍ക്കറ്റ്, വെള്ളയില്‍, ബി.എസ്.എന്‍.എല്‍ ജി.എം.ടി ഓഫിസ്, മാനാഞ്ചിറ ടെലഫോണ്‍ എക്‌സ്‌ചേഞ്ച്, കെ.എംസി.ടി ഹോസ്പിറ്റല്‍, മുക്കം ബസ് സ്റ്റാന്‍ഡ്, കാരശ്ശേരി ബാങ്ക് എന്നിവിടങ്ങളിലാണ് വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ആരംഭിച്ചിട്ടുള്ളത്. കുറഞ്ഞ നിരക്കിലും 4 ജി പ്ലസ് വേഗതയിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സാധ്യമാക്കുന്നതിനാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. വൈഫൈ സംവിധാനമുള്ള ഏതൊരു ഉപകരണം വഴിയും 4 ജി പ്ലസ് വേഗത ലഭിക്കുന്ന ഇന്റര്‍നെറ്റ് വഴി ഏതു കമ്പനിയുടെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കും.
മൂന്നു രീതിയിലുള്ള ഉപയോഗ ക്രമത്തില്‍ ഒറ്റത്തവണ 100 എം.ബി ഡാറ്റ തികച്ചും സൗജന്യമായി ലഭിക്കുന്ന ബി.എസ്.എന്‍.എല്‍ വൈഫൈ ആണ് ഒന്നാമത്തേത്. സൗജന്യ ഉപയോഗത്തിനുശേഷം പത്തു രൂപ മുതല്‍ 599 രൂപ വരെയുള്ള 12 പ്രീമിയം ഹോട്ട്‌സ്‌പോട്ട് പ്ലാനുകളില്‍ ഏതെങ്കിലും ഒന്ന് ഓണ്‍ലൈനായി റീചാര്‍ജ്  ചെയ്ത് ഈ സേവനം തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്.
രണ്ടാമത്തെ രീതിയില്‍ ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള ഡാറ്റ പ്ലാനില്‍ നിന്നുകൊണ്ട് തന്നെ ബി.എസ്.എന്‍.എല്‍ 4 ജി പ്ലാനിലൂടെ ഉയര്‍ന്ന വേഗതയില്‍ ഈ സേവനം ലഭ്യമാക്കാം. ഈ രണ്ടു പ്ലാനുകളിലും നിലവിലുള്ള മൊബൈല്‍ ബ്രോഡ്ബാന്റ് പ്ലാനുകളില്‍ നിന്നാണ് ഡാറ്റ അക്കൗണ്ട് ചെയ്യപ്പെടുന്നത് എന്നതിനാല്‍ പ്രത്യേക ഹോട്ട് സ്‌പോട്ട് റീചാര്‍ജ് ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞു.
      പുതിയ ബ്രോഡ്ബാന്റ് ഉപഭോക്താക്കള്‍ 675 രൂപയോ അതിലധികമോ ഉള്ള പ്ലാന്‍ തിരഞ്ഞെടുക്കുകയും ഒപ്പം ബി.എസ്.എന്‍.എലില്‍ നിന്ന് വൈഫൈ മോഡം വാങ്ങുകയും ചെയ്താല്‍ മോഡത്തിന്റെ തുകയായ 1500 രൂപ 50 രൂപവച്ച് 30 മാസം ബില്ലില്‍ ഇളവ് ചെയ്ത് നല്‍കും. ആറുമാസത്തേക്കാണ് പദ്ധതി.
പുതിയ ബി.എസ്.എന്‍.എല്‍ കണക്ഷനുകള്‍ക്കുള്ള ഇന്‍്സ്റ്റലേഷന്‍ ചാര്‍ജ് ഒരു വര്‍ഷത്തേക്ക് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദങ്ങള്‍ക്കിടെ ക്ഷേത്രദര്‍ശനം;  മാടായിക്കാവില്‍ ശത്രുസംഹാര പൂജ നടത്തി എ.ഡി.ജി.പി അജിത്കുമാര്‍

Kerala
  •  2 months ago
No Image

ശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റന്‍ പൈപ്പ് പൊട്ടിത്തെറിച്ചു;  യാത്രികര്‍ക്കും വാഹനങ്ങള്‍ക്കും മനുഷ്യ വിസര്‍ജ്യം കൊണ്ട് അഭിഷേകം

International
  •  2 months ago
No Image

ഇസ്‌റാഈലിനെ മുട്ടുകുത്തിച്ച ഒരേഒരു നേതാവ്, പോരാട്ട സംഘത്തിന് രാഷ്ട്രീയ മുഖം നല്‍കിയ കരുത്തന്‍

International
  •  2 months ago
No Image

കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എ.ഡി.ജി.പി ആര്‍.എസ്.എസ് അധികാരിയെ കാണുന്നത്; ആര്‍.എസ്.എസ് നേതാവ് എ.ജയകുമാര്‍

Kerala
  •  2 months ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

അതീവ വിസ്മയം മലബാറിലെ ഈ മിനി ഗവി...! പോവാം സഞ്ചാരികളേ കക്കാടം പൊയിലിലേക്ക് 

justin
  •  2 months ago
No Image

പ്രകാശ് കാരാട്ട് സി.പി.എം കോ-ഓര്‍ഡിനേറ്റര്‍; ചുമതല പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നത് വരെ

National
  •  2 months ago
No Image

അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങി; മാതാവിന്റെ മടിയിലിരുന്ന രണ്ട് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

Kerala
  •  2 months ago
No Image

ഫോണ്‍ ചോര്‍ത്തല്‍: പി.വി അന്‍വറിനെതിരെ കേസ് 

Kerala
  •  2 months ago
No Image

നെഹ്‌റു ട്രോഫി ജലമേള വിജയികളെ സംബന്ധിച്ച് തര്‍ക്കം; 100 പേര്‍ക്കെതിരെ കേസ് 

Kerala
  •  2 months ago