സി.പി.എം ബി.ജെ.പി സംഘര്‍ഷം ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കം:എസ്.ഡി.പി.ഐ
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരത്തെ ഭീതിയിലാഴ്ത്തി സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമ പരമ്പര മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍.
രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതില്‍ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും വന്ന ബോധപൂര്‍വ്വമായ വീഴ്ചയും, കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ള ജനകീയ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കേണ്ടത് സി.പി.എമ്മിനും അനിവാര്യമാണ്.
വ്യാഴാഴ്ച രാത്രി അക്രമങ്ങള്‍ക്കു തുടക്കം കുറിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ സംഘര്‍ഷം വ്യാപിപ്പിക്കുകയും, പരസ്പരം ഇരു ഭാഗത്തുമുള്ള നേതാക്കള്‍ക്ക് പരിക്കേല്‍ക്കാതെ ശ്രദ്ധിക്കുന്നതും, അക്രമം തടയാതെ പോലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നതുമെല്ലാം സംശയാസ്പദമാണ്. ഈ കപട മുന്നണികള്‍ക്കെതിരേ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അജ്മല്‍ ഇസ്മായില്‍ പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."