ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ആര്.ഡി.ഡി ഓഫിസ് മാര്‍ച്ച് നടത്തി
കോഴിക്കോട്: പ്ലസ് വണ്‍ ക്ലാസുകളില്‍ വീണ്ടും 10ശതമാനം സീറ്റ് വര്‍ധിപ്പിച്ച് ഒരു ക്ലാസില്‍ 65 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന് ഓഫ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍സ് ആഭിമുഖ്യത്തില്‍ ആര്.ഡി .ഡി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
മാര്‍ച്ച് സംയുക്ത അധ്യാപക സമിതി സംസ്ഥാന കണ്‍വീനര്‍ സി.പി ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൗമാരക്കാരായ 65 കുട്ടികളെ ഒരു ക്ലാസില്‍ കുത്തി നിറക്കുക വഴി ഹയര്‍സെക്കന്‍ഡറിയുടെ നിലവാരവും അച്ചടക്കവും നഷ്ടപ്പെടുമെന്നും കുറുക്കുവഴികള്‍ തേടാതെ പുതിയ ബാച്ചുകള്‍ അനുവദിച്ച് പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ ഗവണ്മന്റ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടക്കാവ് സ്കൂളിലെ ട്രാന്‍സ്ഫര്‍ അയിത്തം ലജ്ജാകരമാണെന്നും സര്‍ക്കാറിനെതിരേ സംസാരിക്കുന്നവരെ അച്ചടക്കനടപടിയില്പെടുത്തി പീഢിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തരം നടപടികളുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ശക്തമായി നേരിടുമെന്നും മുന്നറിയിപ്പ് നല്കി. നിസാര്‍ ചേലേരി അധ്യക്ഷനായി. വിവിധ സംഘടനാ പ്രതിനിധികളായി എം. റിയാസ്, രാധാകൃഷ്ണന്, സനൂപ്, അനില്‍കുമാര്‍, മനോജ്, രാധാകൃഷണന്, അന്‍വര്‍ അടുക്കത്ത്, ഷമീം അഹമ്മദ്, സലാം കല്ലായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."