ഫലസ്തീന് സഊദിയുടെ അന്‍പത് ദശലക്ഷം ഡോളര്‍ സഹായം
റിയാദ്: ഫലസ്തീന് സഊദിയുടെ വക സാമ്പത്തിക സഹായം നല്‍കുന്നു. അമേരിക്ക നിര്‍ത്തിവെച്ച സാമ്പത്തിക സഹായത്തിന് പകരമായാണ് സഊദിയുടെ സഹായം. ഇതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാ പാത്രത്തില്‍ ഒപ്പു വെച്ചു. സഊദി തലസ്ഥാന നഗരിയായ റിയാദില്‍ ധാരണാപത്രം ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിയുമായാണ് സഊദി കരാര്‍ ഒപ്പിട്ടത്. കരാര്‍ ഭാഗമായി ഫലസ്തീന്റെ പുനരുദ്ധാരണത്തിന് സഊദി അമ്പതു ദശ ലക്ഷം ഡോളര്‍ സഹായമാണ് വിവിധ ഘട്ടങ്ങളിലായി നല്‍കുക. ഇതോടെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഫലസ്തീന്‍ അതോറിറ്റിക്ക് ഇതൊരു ശക്തമായ ഊര്‍ജ്ജമായിരിക്കും നല്‍കുക. \
വിവിധ ലോക രാജ്യങ്ങള്‍ക്ക് സഊദി സഹായം നല്‍കുന്ന സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നാമധേയത്തിലുള്ള കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രവും ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. റിയാദില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കിങ് സല്‍മാന്‍ റിലീഫ് സെന്റര്‍ മേധാവി അബ്ദുള്ള അല്‍ റബീഅയുമാണ് കരാറില്‍ ഒപ്പു വെച്ചത്. കരാര്‍ കോപ്പി ഇരുവരും കൈമാറുകയും ചെയ്തു.
ഫലസ്തീനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നതായി അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ സഊദിയടക്കമുളള വിവിധ രാജ്യങ്ങള്‍ ഫലസ്തീന് സഹായം നല്‍കാന്‍ സന്നദ്ധതയറിയിച്ച് മുന്നോട്ടു വരികയും ചെയ്തിരുന്നു.
20 ദശലക്ഷം ഡോളര്‍ സഹായമാണ് അമേരിക്ക നിര്‍ത്തിവെച്ചത്. ഇതിന് പിന്നാലെയാണ് സഊദിയടക്കമുള്ള രാജ്യങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയത്. സഊദി വിദേശകാര്യ നയത്തില്‍ പ്രഥമ പരിഗണന ഫലസ്തീന്‍ വിഷയത്തിനാണെന്നു വ്യക്തമാക്കി ഫലസ്തീനുള്ള സഹായമാണ് സഊദിയുടെ മുന്നിലുള്ള ഏറ്റവും വലിയ ബാധ്യതയെന്നു കഴിഞ്ഞയാഴ്ച്ച സഊദി ഭരണാധികാരി ശൂറ കൗണ്‍സിലിന് മുന്നില്‍ നടത്തിയ നയ പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."