ജില്ലയില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
മാനന്തവാടി: ലോക എയ്ഡ്‌സ് ദിനാചരണം ഡിസംബര്‍ ഒന്നിന് മാനന്തവാടിയില്‍ നടക്കും.മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ നിര്‍വഹിക്കും. നിങ്ങളുടെ എച്ച്.ഐ.വി സ്റ്റാറ്റസ് അറിയുക എന്നതാണ് ഈ വര്‍ഷത്തെ സന്ദേശമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍. രേണുക വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോക എയ്ഡ്‌സ് ദിനത്തിന്റെ മുപ്പതാം വാര്‍ഷകത്തില്‍ എച്ച്.ഐ.വി നിയന്ത്രണത്തില്‍ ഏറെ പുരോഗതി കൈവരിച്ചെങ്കില്‍ പോലും എച്ച്.ഐ.വി വാഹകരായിട്ടും ആസ്ഥിതി അറിയാതെ ജീവിക്കുന്നവരെക്കൂടി എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയരാക്കി ഗുണനിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവരെക്കൂടെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ ഒന്നിന് രാവിലെ 9.30ന് മാനന്തവാടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് നിന്നും വിളംബര ജാഥ നടക്കും. മാനന്തവാടി ഡി.വെ.എസ്.പി കെ.എം ദേവസ്യ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 10ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജിന്റെ അധ്യക്ഷതയില്‍ ഉദ്ഘാന ചടങ്ങുകള്‍ നടക്കും. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുഖ്യാതിഥിയാവും. എയ്ഡ്‌സ് ദിന സന്ദേശം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷും ഡോ. ബി. അഭിലാഷ് പ്രതിജ്ഞയും ചൊല്ലി കൊടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡി.എം.ഒ ഡോ. ആര്‍. രേണുക, ജില്ലാ ടി.ബി ഓഫിസര്‍ ഡോ. ഷുബിന്‍, ഡോ. കെ.എസ് അജയന്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ. ഇബ്‌റാഹിം, ജാഫര്‍ പങ്കെടുത്തു.
മാനന്തവാടി: വയനാട്ടില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 2018 സെപ്റ്റംബര്‍ വരെ ജില്ലയില്‍ 291 എയ്ഡ്‌സ് രോഗികളുണ്ടെന്നാണ് കണ്ടെത്തല്‍. ഈ വര്‍ഷം മാത്രം 11 പേര്‍ക്കാണ് അധികമായി എച്ച്.ഐ.വി ബാധ കണ്ടെത്തിയിട്ടുള്ളത്. 2017ല്‍ 280 പേര്‍ക്കായിരുന്നു എയ്ഡ്‌സ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെയായി വയനാട്ടില്‍ 147418 പേര്‍ എച്ച്.ഐ.വി പരിശോധനക്ക് വിധേയമായപ്പോള്‍ എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചത് 291 പേര്‍ക്കാണ്. എയ്ഡ്‌സ് ദിനാചരണം നടത്തുമ്പോഴും വയനാട്ടില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അധികൃതരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."