പൗരത്വ പട്ടിക: വര്‍ഗീയ വിഭജനമുണ്ടാക്കാനെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യമെമ്പാടും പൗരത്വ പട്ടിക തയാറാക്കാനുള്ള സര്‍ക്കാര്‍ നീക്കം വര്‍ഗീയതാല്‍പര്യത്തോടെയുള്ളതാണെന്ന് കോണ്‍ഗ്രസ്.
ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. രാജ്യസ്‌നേഹം വര്‍ഗീയ താല്‍പര്യത്തോടെ ഉപയോഗിക്കാനുള്ളതല്ലെന്ന് കോണ്‍ഗ്രസ് കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
സാധാരണക്കാരുടെ ശ്രദ്ധ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴി തിരിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നത്. ജനങ്ങളെ വര്‍ഗീയ അടിസ്ഥാനത്തില്‍ വിഭജിക്കുകയെന്ന വ്യക്തമായ ലക്ഷ്യം സര്‍ക്കാരിനുണ്ട്. എന്താണ് പൗരത്വപ്പട്ടിക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അത് എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക, എന്തായിരിക്കും അതിന്റെ ഗുണം തുടങ്ങിയ എല്ലാ കാര്യങ്ങളും സഭയില്‍ ചര്‍ച്ച ചെയ്യണം-കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യമെമ്പാടും പൗരത്വ പട്ടിക നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് അമിത് ഷാ രാജ്യസഭയില്‍ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."