HOME
DETAILS
MAL
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എം.എല്‍.എ രാജിവയ്ക്കണമെന്ന്
backup
July 29 2017 | 22:07 PM
സുല്‍ത്താന്‍ ബത്തേരി: ഡോണ്‍ബോസ്കോ കോളജ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ കല്‍പ്പറ്റ എം.എല്‍.എയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരേ നടത്തിയ അക്രമത്തിലൂടെ പുറത്തുവന്നത് സി.പി.എമ്മിന്റെ ഗുണ്ടാ മുഖമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഇതിനു നേതൃത്വം നല്‍കിയതിലൂടെ എം.എല്‍.എ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയത്. എം.എല്‍.എ രാജിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ശംഷാദ് മരക്കാര്‍ അധ്യക്ഷനായി. കെ.ഇ വിനയന്, രാജേഷ് കുമാര്‍, എം.കെ ഇന്ദ്രജിത്, ഷഫീക്ക്, റിനു ജോണ്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."