എന്‍.ഡി.എക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് ലഭിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
കോഴിക്കോട്: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനി ശേഷം ബി.ഡി.ജെ.എസ് നേതാക്കള്‍ കേരളം ഭരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഏറെ നിര്‍ണായകമാണ്. തെരഞ്ഞെടുപ്പില്‍ നാലോ അഞ്ചോ സീറ്റുകള്‍ കേരളത്തില്‍ എന്‍.ഡി.എക്ക് നേടാന്‍ സാധിക്കുമെന്നും അതിനായി നിയോജക മണ്ഡലാടിസ്ഥാനത്തിലും ബൂത്ത് അടിസ്ഥാനത്തിലും പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിലും യു.ഡി.എഫിലും രണ്ടു ഘടകക്ഷികള്‍ കഴിഞ്ഞാല്‍ പിന്നെ ബി.ഡി.ജെ.എസിനോളം പ്രാധാന്യമുള്ള മറ്റൊരു പാര്‍ട്ടിയുമില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് നേട്ടമുണ്ടാക്കുമെന്നും ബി.ഡി.ജെ.എസിനു കേരള രാഷ്ട്രീയത്തിലുള്ള സ്ഥാനം വലുതാണെന്ന് ഇരുമുന്നണികള്‍ക്കും ഇതിനകം ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാല്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് രാഷ്ട്രീയ വിശദീകരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."