കേരളത്തില്‍ നടക്കുന്നത് ലൈംഗിക അരാജകത്വം: ദയാഭായ്
കണ്ണൂര്‍: പുറംമോഡിയില്‍ മാത്രമാണ് കേരളീയര്‍ക്ക് താല്പര്യമെന്നും കേരളത്തില്‍ നടക്കുന്നത് ലൈംഗിക അരാജകത്വമാണെന്നും സാമൂഹിക പ്രവര്‍ത്തക ദയാഭായി. മാധ്യമ ശ്രദ്ധ നേടുന്നതിന് ഞാന്‍ ശ്രമിക്കാറില്ല. അതിനാലാണ് സമരങ്ങളില്‍ സംസാരിക്കുന്നതിന് വിളിച്ചാലും പോകാത്തത്. വേഷത്തില്‍ ശ്രദ്ധിക്കാത്തതിനാലാണ് എനിക്ക് വിവിധ മേഖലകളില്‍ അവഗണന നേരിടുന്നത്.
വേദികളില്‍ ഒപ്പം ഇരിക്കാന്‍ ചിലര്‍ വിസമ്മതിക്കാറുണ്ട്. ഒരു പൊതുചടങ്ങില്‍ കേരളത്തിലെ മന്ത്രി എന്റെ സമീപത്തെ കസേരയില്‍ ഇരുന്നപ്പോഴും അടുത്തിടപഴകാന്‍ തയാറായില്ല. വേഷം കണ്ടപ്പോള്‍ അറപ്പോടെ സ്പര്‍ശിക്കാതെ മാറുകയാണ് ചെയ്തത്.
മാധ്യമപ്രവര്‍ത്തകര്‍ വന്ന് ഫോട്ടോയെടുക്കാന്‍ ആരംഭിച്ചപ്പോഴാണ് അദ്ദേഹം എന്നെകുറിച്ച് അന്വേഷിച്ചതു തന്നെ. ട്രെയിനില്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് ടി.ടി.ഇമാര്‍ ഇറങ്ങിപ്പോകാന്‍ പോലും ആവശ്യപ്പെട്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും ദയാഭായി പറഞ്ഞു.
സിനിമയില്‍ താരമൂല്യമാണ് പ്രധാനം. തന്റെ ജീവിതം തന്നെയായിരുന്നു കാന്തന് എന്ന സിനിമയെന്നും ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നെന്നും ദയാഭായി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിനിമ സംവിധായകന് ഷെറീഫ് ഈസ, തിരക്കഥാകൃത്ത് പ്രമോദ് കൂവേരി, മാസ്റ്റര്‍ പ്രജിത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."