HOME
DETAILS

ജില്ലാ വികസന സമിതി യോഗം

  
backup
July 29 2017 | 22:07 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-4

കണ്ണൂര്‍: നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഡാറ്റാബാങ്കുമായി ബന്ധപ്പെട്ട് പരാതികളുള്ളവര്‍ കൃഷി ഓഫിസര്‍ക്ക് അപേക്ഷ നല്‍കണമെന്ന് കലക്ടര്‍ മീര്‍ മുഹമ്മദലി ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. സി. കൃഷ്ണന്‍ എം.എല്‍.എ ഉന്നയിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായി ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്തിന്റെ ഉടമകള്‍, നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 30നകം ബന്ധപ്പെട്ട കൃഷി ഓഫിസര്‍ക്ക് നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കണം.
പരാതിയുള്ള സ്ഥലങ്ങള്‍ പരിശോധിച്ച് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഭൂമിയുടെ 2008ന് മുമ്പുള്ള സ്ഥിതി കണ്ടെത്തി ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ പ്രാദേശിക നിരീക്ഷണ സമിതികള്‍ക്ക് അധികാരമുണ്ടായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഏതെങ്കിലും നെല്‍വയല്‍-തണ്ണീര്‍ത്തട ഭൂമി ഡാറ്റാബാങ്കില്‍ ഉള്‍പ്പെടേണ്ടതായിട്ടുണ്ടെങ്കില്‍ അക്കാര്യവും പരിശോധിച്ച് വെവ്വേറെ പട്ടിക തയാറാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ഭൂഉടമകളില്‍ നിന്ന് നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട് എം.എല്‍.എ ഉന്നയിച്ച വിഷയങ്ങളില്‍ ഒരു മാസത്തിനകം നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ ആധുനികവല്‍കരിക്കുമെന്ന് പി.കെ ശ്രീമതി എം.പി അറിയിച്ചു. പയ്യാമ്പലം പാര്‍ക്കിലെ സ്മൃതി മണ്ഡപവും പരിസരവും മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി രണ്ട് ശുചീകരണ തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തില്‍ ഉടന്‍ നിയമിക്കണമെന്ന് എം.പി പറഞ്ഞു.
ഉപയോഗശൂന്യമായ കാവുമ്പായി-കരിവെള്ളൂര്‍ റോഡ് കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി വീണ്ടെടുക്കുന്നതിന് വിശദമായ പദ്ധതി തയാറാക്കാന്‍ ദേശീയപാതാ വിഭാഗത്തിന് എം.പി നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ സബ് കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago