വൃക്കരോഗിക്ക് സ്വാശ്രയ സംഘം സഹായം കൈമാറി
തളിപ്പറമ്പ്: സേവനവഴിയില്‍ മാതൃക തീര്‍ത്ത് കപാലികുളങ്ങര സ്വാശ്രയ സംഘം. കൊട്ടിയൂര്‍ ഉത്സവകാലത്ത് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര പരിസരത്ത് നിന്നു ഭക്തജനങ്ങളുടെ തീര്‍ഥാടന യാത്ര സംഘടിപ്പിച്ചതിലൂടെ സ്വരൂപിച്ച പണം ഇരുവൃക്കകളും തകര്‍ന്ന് ഡയാലിസിസിലൂടെ ജീവന് നിലനിര്‍ത്തുന്ന ചെറുപ്പക്കാരന് നല്കി.
സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ ടൂറിസ്റ്റ് ബസിലാണ് ഭക്തരെ കൊട്ടിയൂരിലേക്ക് കൊണ്ടുപോയത്. ഈ ഇനത്തില്‍ മിച്ചം വന്ന പണമാണ് കപാലികുളങ്ങരയില്‍ താമസിക്കുന്ന വൃക്കരോഗിയായ ചെറുപ്പക്കാരന് നല്‍കിയത്. സംഘം പ്രസിഡന്റ് കെ. ഗോപാലകൃഷ്ണന്, സെക്രട്ടറി വി. അഭിലാഷ് എന്നിവര്‍ യുവാവിന്റെ വീട്ടിലെത്തി തുക കൈമാറി.
ഈ ഓണത്തിന് നാട്ടിലെ മുതിര്‍ന്ന പൗരന്മാര്ക്കും പുഴക്കുളങ്ങര അങ്കണവാടിയിലെ 30 കുട്ടികള്‍ക്കും ഓണക്കോടി നല്‍കും. ചടങ്ങില്‍ കപാലികുളങ്ങര സ്വദേശിയായ കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജ് കെ. സോമനെ ആദരിക്കും. ജയിംസ്മാത്യു എം.എല്‍.എ, നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമ്മൂദ്, വൈസ് ചെയര്മാന് വല്‍സല പ്രഭാകരന് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."