റേഷന്‍തൂക്കത്തിലെ വെട്ടിപ്പിന് തടയിടാന്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍
കാസര്‍കോട്: അളവുതൂക്ക തട്ടിപ്പുകള്‍ നടത്തുന്ന റേഷന്‍ കടയുടമകളെ പിടികൂടാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ്. റേഷന്‍ കടകളില്‍ ഇപോസ് മെഷിനുകള്‍ സ്ഥാപിച്ചതോടെ സ്‌റ്റോക്കിലും വില്‍പ്പനയിലുമുള്ള കൃത്രിമ സാധ്യത ഇല്ലാതായതോടെ അളവിലും തൂക്കത്തിലും വെട്ടിപ്പു നടത്താന്‍ തുടങ്ങിയവരെ പിടികൂടാണ് ബ്ലൂടൂത്ത് കണക്ട് ചെയ്ത അളവ് തൂക്ക ഉപകരണങ്ങള്‍ നടപ്പിലാക്കുന്നത്. കേന്ദ്ര സഹായത്തോടെയാണ് പദ്ധതി റേഷന്‍ കടകളില്‍ നടപ്പിലാക്കുക. അളവു തൂക്ക ഉപകരണങ്ങള്‍ ഇ പോസ് മെഷിനുമായി ബ്ലൂടൂത്തു വഴി കണക്ട് ചെയ്യുന്നതോടെ കൃത്യമായ തൂക്കത്തിലുള്ള സാധനങ്ങള്‍ വച്ചാല്‍ മാത്രമെ ബില്ല് അടിക്കാന്‍ കഴിയൂ.
ഇതോടെ കാര്‍ഡുടമകള്‍ക്ക് കൃത്യമായ അളവില്‍ റേഷന്‍ സാധനങ്ങള്‍ നല്‍കേണ്ടി വരും. ഇല്ലെങ്കില്‍ കാഷ് പെയ്‌മെന്റ് നടക്കില്ല. വില്‍പ്പന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ജില്ലാ സപ്ലൈ ഓഫിസുകളില്‍ അറിയാന്‍ കഴിയുന്ന ഈ പോസ് മെഷിനുകള്‍ക്കു പുറമെ സംസ്ഥാനത്തെ ഏത് റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കാര്‍ഡുടമകള്‍ക്ക് അവകാശം ലഭിച്ചതോടെ റേഷന്‍ വിതരണത്തെ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് കുറഞ്ഞിരിക്കുകയാണ്.
ഇതോടെയാണ് ചില വ്യാപാരികള്‍ സാധനങ്ങളുടെ അളവിലും തൂക്കത്തിലും വ്യാപകമായി തട്ടിപ്പു നടത്താന്‍ തുടങ്ങിയത്. ഇവരെ കുടുക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നും ഭക്ഷ്യ പൊതുവിരണം കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.
ഇതോടൊപ്പം സഞ്ചരിക്കുന്ന റേഷന്‍ കടകളും ചിപ്പ് സ്ഥാപിച്ച റേഷന്‍ കാര്‍ഡുകളും വൈകാതെ നടപ്പിലാക്കും. റേഷന്‍ കടകളില്‍ നിന്നും കുപ്പിവെള്ളം അടക്കമുള്ള സാധനങ്ങള്‍ കൂടി ലഭിക്കുന്ന പദ്ധതിക്കും ഉടന്‍ തുടക്കം കുറിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."