മദ്യത്തിനെതിരേ ബസുകളില്‍ സ്റ്റിക്കര്‍ പതിച്ച് ബോധവല്‍ക്കരണം
കാഞ്ഞങ്ങാട്: മദ്യാസക്തിക്കെതിരേ ബോധവല്‍ക്കരണ പ്രചരണവുമായി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. കെ.എസ്ആര്‍.ടി.സി ബസുകളില്‍ വിമുക്തി സന്ദേശം ആലേഖനം ചെയ്ത സ്റ്റിക്കര്‍ പതിച്ചു ബല്ല ഗവ.ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ എന്‍.എസ്.എസ് അംഗങ്ങളാണ് ബോധവല്‍ക്കരണത്തിന്റെ പുതിയ മാര്‍ഗം കണ്ടെത്തിയത്. എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെയാണു നഗരത്തിലെ മുഴുവന്‍ കെ.എസ്.ആര്.ടിസി ബസുകളിലും കയറിയിറങ്ങി സന്ദേശം കൈമാറിയത്.
ചെമ്മട്ടംവയല്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ കെ. ദിവാകരന് ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്.ടി.സി കണ്ട്രോളിങ്ങ് ഓഫിസര്‍ എം.വി കുഞ്ഞിരാമന് അധ്യക്ഷനായി. വിമുക്തി ജില്ലാ കോഓഡിനേറ്റര്‍ എന്‍.ജി രഘുനാഥന് വിഷയാവതരണം നടത്തി. എന്‍.എസ്.എസ് വളണ്ടിയര്‍ മേധാ രാജന് ആദ്യ സ്റ്റിക്കര്‍ പതിച്ചു. വി.എച്ച് ദാമോദരന്‍, കെ. രാജു, ബാലകൃഷ്ണന്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി. ബാലചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."