മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന്, പി.മോഹനന്റെ നിലപാടിനെ പിന്തുണച്ച് സി.പി.എം സംസഥാന കമ്മിറ്റിയും
തിരുവനന്തപുരം: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനനെ സംരക്ഷിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയും. പി. മോഹനന്‍ നടത്തിയ പരാമര്‍ശം മുസ്‌ലിം തീവ്രവാദത്തിനെതിരേയാണെന്നും മുസ്‌ലിം സമുദായത്തിനെതിരല്ലെന്നുമാണ് സംസ്ഥാന കമ്മിറ്റിയുടെ വിശദീകരണം. മോഹനന്‍ മാസ്റ്ററുടെ ആരോപണത്തെ പിന്തുണച്ച് നേരത്തെ പി. ജയരാജനും എം.ബി. രാജേഷും രംഗത്തെത്തിയിരുന്നു. അതുതന്നെയാണ് സംസ്ഥാനകമ്മിറ്റിയും ആവര്‍ത്തിക്കുന്നത്.
മാവോയിസ്റ്റുകളെ ഇസ്ലാമിസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ഒരു പുതിയ കാര്യമല്ല.സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ ഇസ്ലാമിസ്റ്റുകള്‍ക്കും പങ്കുണ്ട് എന്നാണ് മാവോസ്റ്റുകള്‍ കരുതുന്നത്. ആശയപരമായി മാത്രമല്ല പ്രയോഗികമായും ഇവര്‍ ഒത്തു ചേരുന്നുണ്ട്.
സി.ആര്‍.പി.പി എന്ന സംഘടനയുടെ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസനേഴ്സ് ഡല്‍ഹി യോഗത്തില്‍ കോഴിക്കോട് കാരനായ പ്രൊഫ.കോയ പങ്കെടുത്തതായി വിവരമുണ്ട്. ഈ യോഗത്തില്‍ നിരോധിക്കപ്പെട്ട സംഘടനയുടെ വക്താക്കളും പങ്കെടുത്തിരുന്നു. കൂടെയുള്ള മൂന്ന് മലയാളികളുടെ സാന്നിധ്യവും വെളിപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്ന ഒരു ദിനപത്രത്തിന്റെ ജീവനക്കാരന്‍ ഒരേസമയം മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നുമായിരുന്നു ജയരാജന്‍ എഫ്.ബി. പോസ്റ്റില്‍ കുറിച്ചത്.
താന്‍ മുസ്ലിം സമുദായത്തെ മൊത്തത്തില്‍ അപമാനിച്ചിട്ടില്ലെന്നും താന്‍ ഉദ്ദേശിച്ചത് എന്‍.ഡി.എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നും പി. മോഹനന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."