HOME
DETAILS

കോട്ടച്ചേരി മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റിനെതിരേ അവിശ്വാസത്തിന് നോട്ടിസ്

  
backup
July 29 2017 | 23:07 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1

കാഞ്ഞങ്ങാട്: കോട്ടച്ചേരി കോ. ഓപ്പറേറ്റിവ് മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റിനെതിരേ ഡയറക്ടര്‍മാര്‍ അവിശ്വാസത്തിനു നോട്ടിസ് നല്‍കി. കോണ്‍ഗ്രസ് നേതാവ് കൂടിയായ പ്രസിഡന്റ് സോമി മാത്യുവിനെതിരേയാണു നോട്ടിസ് നല്‍കിയത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ബി.ജെ.പിയും ചേര്‍ന്ന മുന്നണിയാണു സൊസൈറ്റി ഭരിക്കുന്നത്.
അതേ സമയം കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതൃത്വങ്ങള്‍ അറിയാതെ മുസ്‌ലിം ലീഗിലെയും കോണ്‍ഗ്രസിലെയും അംഗങ്ങള്‍ അവിശ്വാസത്തില്‍ ഒപ്പു വച്ചതു വിവാദമായിട്ടുണ്ട്. അവിശ്വാസം സംബന്ധിച്ചു പാര്‍ട്ടി നേതൃത്വം അറിഞ്ഞിട്ടില്ലെന്നും ആരും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.
പ്രസിഡന്റിന്റെ ഏകാധിപത്യ സമീപനത്തില്‍ പ്രതിഷേധിച്ചാണ് അവിശ്വാസത്തിനു നോട്ടിസ് നല്‍കിയതെന്ന് ഒരു ഡയറക്ടര്‍ പറഞ്ഞു.
അമ്പലത്തറയിലെ ഫാക്ടറിയിലെ കരാര്‍ തൊഴിലാളികളെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്നതായി ഡയറക്ടര്‍മാര്‍  ആരോപിക്കുന്നു. മൂന്നര വര്‍ഷം മുമ്പാണ് സോമി മാത്യു പ്രസിഡന്റായി ചുമതലയേറ്റത്.
സംഘത്തില്‍ കോണ്‍ഗ്രസിന് അഞ്ചും ലീഗിനു രണ്ടും ബി.ജെ.പിക്കു നാലും ഡയറക്ടര്‍മാരാണുള്ളത്.
ബാലകൃഷ്ണന്‍, ജോര്‍ജ് ജോസഫ്, വി. നാരായണന്‍, ഹേമലത (കോണ്‍ഗ്രസ്), തെരുവത്ത് മൂസ, കുഞ്ഞാമിന (ലീഗ്), ശങ്കരന്‍ വാഴക്കോട്, എം. കുഞ്ഞമ്പു, എച്ച്.ആര്‍ സുകന്യ, ഉമേശന്‍ (ബി. ജെ.പി) എന്നിവരാണു സൊസൈറ്റിയുടെ ഡയറക്ടര്‍മാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago
No Image

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

International
  •  2 months ago
No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago