ആത്മവിശ്വാസം കൈമുതലായാല്‍ അന്ധവിശ്വാസങ്ങള്‍ക്ക് സ്ഥാനമില്ലാതാകും: ശ്രീനിവാസന്‍
തിരുവനന്തപുരം: ആലംബമില്ലാതാകുമ്പോഴാണ് മനുഷ്യര്‍ അന്ധവിശ്വാസങ്ങളിലേയ്ക്ക് ചേക്കേറുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. ദിവ്യാത്ഭുതങ്ങളുടെയും തട്ടിപ്പുകളുടെയും പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന മാജിക് പ്ലാനറ്റിലെ ബ്ലാക്ക് ആന്റ് വൈറ്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലംപിരിശംഖും രുദ്രാക്ഷവുമടക്കം വീടുകളില്‍ ഐശ്വര്യം വര്‍ധിപ്പിക്കുമെന്ന കപടപ്രചാരണത്തിന് കലാകാരന്മാര്‍ അംബാസഡര്‍മാരാകരുത്. ആരോഗ്യരംഗത്തുപോലും തട്ടിപ്പുകള്‍ നടക്കുന്ന കാലമാണിത്. അഭ്യസ്തവിദ്യരായവര്‍ക്കിടയില്‍ പോലും ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ പെരുകുന്നത് തടയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പ്പറേഷന്‍ മേയര്‍ വി.കെ പ്രശാന്ത് അധ്യക്ഷനായി.
ആണിക്കിടക്കയില്‍ കിടന്നുകൊണ്ട് മേയറും ശ്രീനിവാസനും ആണിക്കിടക്കയില്‍ അമാനുഷികതയൊന്നുമില്ലെന്ന് കാണികളെ ബോധ്യപ്പെടുത്തി. നേരത്തെ ബ്ലാക്ക് ആന്റ് വൈറ്റ് സെന്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അന്തരീക്ഷത്തിലിരുന്ന സ്വാമിയുടെ കൈയില്‍ നിന്നും വാങ്ങിയ നാളികേരത്തില്‍ ശ്രീനിവാസന്‍ വെള്ളമൊഴിച്ച് തീജ്വാലകളാക്കി. സോഡിയം മെറ്റലില്‍ വെള്ളം വീണാല്‍ ഇത്തരത്തില്‍ തീജ്വാലകള്‍ പകരുമെന്ന് മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് വിശദീകരിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡി.പി.ഐ കെ.വി മോഹന്‍കുമാര്‍, , കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് എം.ഡി.ജി സുനില്‍, മാജിക് അക്കാദമി ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല, മാനേജര്‍ ജിന്‍ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആണിക്കിടക്കയില്‍ ശയിക്കുക, ശൂന്യതയില്‍ നിന്നും ഭസ്മം സൃഷ്ടിക്കുക, മുറിച്ച നാരങ്ങയില്‍ രക്തം ഇറ്റിക്കുക, നാളികേരത്തില്‍ തീപടര്‍ത്തുക തുടങ്ങി നിരവധി തട്ടിപ്പുകളുടെ രഹസ്യങ്ങളാണ് ബ്ലാക്ക് ആന്റ് വൈറ്റ് സെന്റര്‍ വെളിപ്പെടുത്തുന്നത്. കൂടാതെ മൂന്നാം കണ്ണിലൂടെ കാഴ്ചകള്‍ കാണാമെന്നുമുള്ള രീതിയില്‍ കുട്ടികളെ വശത്താക്കുന്ന മിഡ്ബ്രയിന്‍ തട്ടിപ്പ്, വീടുകളിലെത്തി സ്വര്‍ണമാലകള്‍ക്ക് തിളക്കം കൂട്ടാമെന്ന വ്യാജേനയുള്ള ആഭരണ കവര്‍ച്ച തുടങ്ങി നിരവധി തട്ടിപ്പുകളുടെ പിന്നാമ്പുറ വിശേഷങ്ങള്‍ മാജിക്കിലൂടെയും ലഘു വീഡിയോ ചിത്രങ്ങളിലൂടെയും ബോധ്യപ്പെടുത്തുകയാണ് ബ്ലാക്ക് ആന്റ് വൈറ്റ് സെന്റര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."