ഒരു മാസത്തിനിടെ ഇരുപതിലധികം പേര്‍ക്ക് രോഗബാധ
മലയിന്‍കീഴ്: മാറനല്ലൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഡങ്കിപ്പനി വ്യാപകമാകുന്നു.
കഴിഞ്ഞ മാസം മാത്രം ഇരുപതിലധികം പേര്‍ക്കു രോഗം ബാധിച്ചതായാണു കണക്ക്. ഊരുട്ടമ്പലം, കൂവളശേരി, പുന്നാവൂര്‍ പ്രദേശങ്ങളിലാണു കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പനിബാധിച്ചു ചികില്‍സ തേടുന്നവരുടെ എണ്ണം കുറവെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇതില്‍ ഡെങ്കിബാധിതര്‍ കുറവനാണെന്നും അവര്‍ പറയുന്നു. അതേ സമയം പഞ്ചായത്തിലെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുന്നവരില്‍ പലര്‍ക്കും പരിശോധനയില്‍ ഡങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ലാബുകളിലുമെത്തി ഡങ്കിബാധിതരുടെ കണക്ക് ശേഖരിക്കുന്നുണ്ടെങ്കിലും , അത് സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.പഞ്ചായത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പലരും ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രദേശത്തെ പനി പടര്‍ന്നു പിടിച്ചിട്ടും ബോധവല്‍കരണമോ പ്രതിരോധ പ്രവര്‍ത്തനങ്ങളോ നടക്കുന്നില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."