എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം മൊഞ്ചുള്ള അരീക്കോടിന് പദ്ധതിയായി
അരീക്കോട്: സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് അരീക്കോട് പഞ്ചായത്തില്‍ പദ്ധതികള്‍ ആവിഷ്കരിച്ചു. ഹരിത കേരളം മിഷന്, ശുചിത്വ മിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന മാലിന്യമുക്ത പദ്ധതിയുടെ ഭാഗമായാണ് 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന പദ്ധതി നടപ്പാക്കുന്നത്.
ആറുമുതല്‍ 13 വരെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മാലിന്യ സംബന്ധമായ വിവരശേഖരണം നടത്തും. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ആശാ, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തുക. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പ്രത്യേക ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ഡബ്ലിയു അബ്ദുറഹ്മാന് അധ്യക്ഷനായി. ഉമര്‍ വെള്ളേരി പദ്ധതി വിശദീകരിച്ചു. എ.എം ഷാഫി, ഷീന അയ്യാടന്‍, വി.പി സുഹൈര്‍ സംബന്ധിച്ചു.
കാംപയിന് വിവരശേഖരണ കാലയളവില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് 10001 സൃഷ്ടികള്‍ പ്രകാശനം ചെയ്യും.
ക്വിസ് പ്രോഗ്രാം, ഫുട്ബോള്‍ മത്സരം, മൊബൈല്‍ ഷോര്‍ട്ട് ഫിലിം, വടംവലി മത്സരം, മാലിന്യ രഹിത മംഗല്യം, മെഹന്ദി ഫെസ്റ്റ്, ചാലിയാര്‍ ജലയാത്ര, ശുചിത്വ ഗാന സന്ധ്യ തുടങ്ങിയവ നടത്തും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.ഡബ്ലിയു അബ്ദുറഹ്മാന്, സറീന ജാഫര്‍, വി.പി സുഹൈര്‍, എ.ഷീന, ഉമര്‍ വെള്ളേരി, എ.എം ഷാഫി, പി.പി സനാഉള്ള, കെ.രതീഷ്, എം.പി രമ, ശിഹാബ് പാറക്കല്‍, എം.പി ഭാസ്കരന്, പി.ഗീത, കെ.ശ്രീജ, കെ.പി ഫാത്തിമക്കുട്ടി, എ.പി ബീന, കെ.നിഷ, എം.അബൂബക്കര്‍ സിദ്ദീഖ്, സെക്രട്ടറി സി.പി സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."