സുരക്ഷാ മുന്‍കരുതലുകള്‍ അകലെ; മുങ്ങി മരണങ്ങളുടെ കാണാക്കയങ്ങളായി കരമനയാറ്റിലെ പനച്ചോട്ടുകടവ്
കാട്ടാക്കട: സുരക്ഷാ മുന്‍കരുതലൊരുക്കാന്‍ അധികൃതര്‍ വൈകുന്നതോടെ കുണ്ടമണ്‍ഭാഗം പനച്ചോട്ടുകടവ് മുങ്ങി മരണങ്ങളുടെ കേന്ദ്രമായി മാറുന്നു. വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ മൂലത്തോപ്പിലാണ് പനച്ചോട്ടുകടവ്. നിരവധിപേര്‍ കുളിക്കാനെത്തുന്നുണ്ടെങ്കിലും കല്‍പടവുകളുള്ള കുളിക്കടവില്ല. കരമനയാറിന്റെ തീരത്തെ കടവില്‍ വെള്ളമുയരുന്നതും താഴുന്നതും എപ്പോഴാണെന്നു നാട്ടുകാര്‍ക്കുപോലും നിശ്ചയമില്ല. ഈ സാഹചര്യത്തിലാണിവിടെ അപകടങ്ങളുണ്ടാകുന്നതെന്ന് അവര്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമുണ്ടായ അപകടം. കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ ആറ്റില്‍ മുങ്ങി മരിച്ചു. അപകടത്തില്‍പ്പെട്ട മറ്റൊരു കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു. അടിയൊഴുക്കും ചുഴികളും പാറയിടുക്കുകളും നിറഞ്ഞ പുഴയില്‍ പലയിടവും ആഴമേറിയ കയങ്ങളാണ്. ഇവരില്‍ ഭൂരിഭാഗവും യുവാക്കളും കൗമാരക്കാരുമാണ്. മണല്‍വാരല്‍ മൂലമുണ്ടായ കയങ്ങള്‍, അടിയൊഴുക്കു കാരണം രൂപപ്പെടുന്ന ചുഴികള്‍, അടിത്തട്ടിലെ ചെളി നിക്ഷേപങ്ങള്‍, പാറക്കൂട്ടങ്ങള്‍ എന്നിവയാണ് അപകടത്തിനിടയാക്കുന്നത്. നീന്തല്‍ അറിയാവുന്നവര്‍പോലും ഇത്തരം കയങ്ങളില്‍പ്പെടുമ്പോള്‍ വെള്ളത്തില്‍നിന്നു കയറാനാകാതെ കുടുങ്ങും. കാല്‍വഴുതിയുള്ള വീഴ്ചകളില്‍ പാറക്കൂട്ടങ്ങളില്‍ തലയിടിച്ച് ബോധരഹിതരാകും. ഇതും അപകടതീവ്രത വര്‍ധിപ്പിക്കുന്നു. വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളില്‍ കരമനയാറിന്റെ മിക്ക പ്രദേശവും അപകടകരമാണ്. അപകടമുണ്ടാക്കുന്ന മിക്ക കടവുകള്‍ക്കു സമീപത്തും ആള്‍ത്താമസം കുറവാണ്. സ്വകാര്യതക്കുവേണ്ടി മുതിര്‍ന്നവരുടെ കണ്ണുവെട്ടിച്ചും കുട്ടികള്‍ പല കടവുകളിലും എത്തുന്നുണ്ട്. ആറിലേക്ക് ഇറങ്ങാന്‍ കഴിയുന്നിടത്തൊക്കെ ഇക്കൂട്ടര്‍ എത്തിപ്പറ്റുന്നതിനാല്‍ അപകടം തടയാനും കഴിയുന്നില്ല.
വിളപ്പില്‍ പഞ്ചായത്തിലെ പേയാട് അരുവിപ്പുറം കടവ്, കാവടിക്കടവ് എന്നിവിടങ്ങളില്‍ മാത്രം 16 പേര്‍ മരിച്ചിട്ടുണ്ട്. അരുവിപ്പുറം കടവില്‍ അപകടമുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചതുമാത്രമാണ് നടപടി. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ പനച്ചോട്ടുകടവില്‍ എട്ടു ജീവനുകളാണ് അസ്തമിച്ചത്. പാപ്പനംകോട് പാറയില്‍ക്കടവ്, വട്ടിയൂര്‍ക്കാവിനു സമീപം മേലേക്കടവ്, ആയിരവില്ലിക്ഷേത്രത്തിനു സമീപം ആറാട്ടുകടവ്, കുലശേഖരം ശങ്കരനാരായണ ക്ഷേത്രത്തിനു സമീപമുള്ള കടവ്, തമലത്തിനു സമീപം ചുള്ളമുക്ക് തെറ്റിക്കുഴി, കരമന കാട്ടാന്‍വിള, തെറ്റിക്കുഴി, ആറാട്ടുകടവ്, ബലിക്കടവ്, അലക്കുകടവ് എന്നിങ്ങനെ അപകടമേഖലകളുടെ എണ്ണം നീളും. അപകടമൊഴിവാക്കാന്‍ പലവഴികള്‍സ്ഥിരം അപകടമേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, പ്രദേശവാസികളുടെ സഹായത്തോടെ ജാഗ്രതാ സമിതി രൂപവല്‍ക്കരിക്കുക എന്നിവയാണ് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്. അപകടകരമായ രീതിയില്‍ അപരിചിതരും കൗമാരക്കാരും ആറിലേക്കിറങ്ങുന്നതു തടയാന്‍ ഇതിലൂടെ കഴിയുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
സ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് അപകടബോധവല്‍കരണ ക്യാംപ് സംഘടിപ്പിക്കുകയാണ് മറ്റൊരു മാര്‍ഗം. കുളങ്ങളിലും മറ്റും നീന്തി പരിചയമുള്ളവര്‍ക്കുപോലും ആറ്റിലെ ഒഴുക്കില്‍ നീന്താന്‍ കഴിയില്ല. ചെളിയില്‍ താഴ്ന്നുപോയാല്‍ തിരികെ ഉയര്‍ന്നുവരാന്‍ കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ പരിചയമുള്ളവര്‍ക്കു മാത്രമേ നീന്തിക്കയറാന്‍ കഴിയുകയുള്ളൂ. ആറ്റില്‍ ഇറങ്ങണമെന്ന് നിര്‍ബന്ധമുള്ളവര്‍ ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാസജ്ജീകരണങ്ങള്‍ ഉപയോഗിക്കുകയാണ് അപകടമൊഴിവാക്കാനുള്ള മറ്റൊരു മാര്‍ഗമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• an hour agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 2 hours agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• 2 hours agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 2 hours agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 3 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 3 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 3 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 3 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 4 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 4 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 5 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 6 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 8 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 8 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 8 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 8 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി