ഇന്ന് ലോക എയ്ഡ്സ് ദിനം: ജില്ലയില്‍ ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത് 64 പേര്‍ക്ക്
കൊല്ലം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് തേവള്ളി മോഡല്‍ ബോയ്സ് എച്ച്.എസ്.എസില്‍ നിന്ന് ആരംഭിക്കുന്ന റാലി ടി.എം വര്‍ഗീസ് സ്മാരക ഹാളില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയാകും.
ജില്ലയില്‍ 30 വര്‍ഷത്തിനിടയില്‍ എച്ച്.ഐ.വി പരിശോധന നടത്തിയ 46 ലക്ഷം പേരില്‍ 1,200 പേര്‍ക്ക് ഫലം പോസിറ്റിവ് എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളാണ് കൂടുതല്‍ രോഗബാധിതര്‍. മറ്റു ജില്ലകളില്‍ നിന്ന് ചികിത്സ തേടുന്നത് ഉള്‍പ്പെടെ 437 പേരാണ് ജില്ലയിലുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ രോഗബാധിതതരെ ഈ വര്‍ഷം കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ ഈ വര്‍ഷം 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ കഴിഞ്ഞതവണ അത് 47 പേരായിരുന്നു.
അതേസമയം അമ്മമാരില്‍ നിന്ന് കുട്ടികളിലേക്ക് രോഗം പകരുന്നതില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എച്ച്.ഐ.വി അണുബാധിതര്‍ക്ക് ആവശ്യമായ ആന്റിറിട്രോ വൈറല്‍ ചികിത്സ ഉഷസ് കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്. ദേശീയ എയ്ഡ്സ് നിയന്ത്രണ ഓര്ഗനൈസേഷന് മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും. എച്ച്.ഐ.വി അണുബാധിതരുടെ സിഡി 4 കോശങ്ങളുടെ എണ്ണം 500ന് താഴെ ആകുമ്പോഴാണ് ആന്റി റിട്രോവൈറല്‍ തെറാപ്പി ചികിത്സ നല്‍കിയിരുന്നത്. നിലവില്‍ അണുബാധ സ്ഥിരീകരിക്കുമ്പോള്‍ തന്നെ ചികിത്സ ആരംഭിക്കുമെന്നും ഡോ. സന്ധ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."