ആ ജീവിതകഥ ഈ കാലത്തോട് പറയുന്നത്
'ഞായര്‍ പ്രഭാതം' 149-ാം ലക്കത്തില്‍ സുനി അല്‍ഹാദി എഴുതിയ 'സാറാ കോഹന്‍-താഹാ ഇബ്രാഹീം: ഒരു ജൂത-മുസ്‌ലിം സൗഹൃദത്തിന്റെ കഥ' ഉള്ളില്‍ കുളിരോടെയാണ് വായിച്ചത്. മതസംഘര്‍ഷങ്ങളും സാമുദായിക വിഭാഗീയതകളും മുന്‍പൊരുനാളുമില്ലാത്ത വിധം ശക്തിപ്പെട്ടുവരുന്ന കാലത്ത് ഇത്തിരി വെട്ടങ്ങളായി ഇത്തരം ജീവിതങ്ങള്‍ അവശേഷിക്കുന്നുവെന്നത് ആശ്വാസകരം തന്നെയാണ്.
രാജ്യത്ത് സംഘ്പരിവാര്‍ രാഷ്ട്രീയം ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കുനേരെ വിദ്വേഷം പരത്തുമ്പോഴാണ് ലോകചരിത്രത്തില്‍ ബദ്ധവൈരികളെ പോലെ കഴിഞ്ഞ രണ്ടു ജനവിഭാഗങ്ങളിലെ അംഗങ്ങള്‍ ഇവിടെ സൗഹൃദത്തിന്റെയും കരുതലിന്റെയും അപൂര്‍വ മാതൃക കാണിച്ചിരിക്കുന്നത്. മട്ടാഞ്ചേരിയിലെ ജൂത പൈതൃകത്തിന്റെ ഒടുവിലത്തെ കണ്ണിയെ കണ്ണിമ ചിമ്മാതെ നോക്കിനടത്തുന്ന ആ വലിയ മനസിനെ എങ്ങനെ ആദരിക്കുമെന്നറിയില്ല. ഈ അപൂര്‍ ജീവിതകഥ പ്രസരിപ്പിക്കുന്ന സാമൂഹികമായ നന്മ ചില്ലറയായിരിക്കില്ല.
താഹയ്ക്കും പ്രിയതമ ജാസ്മിനും സ്‌നേഹങ്ങള്‍ അറിയിക്കുകയാണ്. ഈയൊരു ജീവിതം സുന്ദരമായി അടയാളപ്പെടുത്താന്‍ എഴുത്തുകാരിയും പത്രാധിപരും കാണിച്ച നല്ല മനസിന് നന്ദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."