HOME
DETAILS
MAL
മൃഗാശുപത്രിക്കും വേണം ചികിത്സ
backup
July 30 2017 | 00:07 AM
തേഞ്ഞിപ്പലം : ചേളാരിയിലെ തേഞ്ഞിപ്പലം മൃഗാശുപത്രി മുറ്റം ചെളിക്കുളമായത് ആശുപത്രിയിലെത്തുന്നവരെ കുഴക്കുന്നു.
മഴവെള്ളം ഒഴുകിപോകുവാനുള്ള സംവിധാനം ഇവിടെയില്ലായെന്നതാണ് വെള്ളം തളംകെട്ടിനില്ക്കനുള്ള പ്രധാന കാരണം. ഒരു ഭാഗത്തു റോഡായതിനാല്‍ ചാലുകീറി വെള്ളം ഒഴിവാക്കാനും തരമില്ല.
മുറ്റത്തെ കുഴിയായി നില്ക്കുന്നിടം മണ്ണിട്ടു നികത്തിയാലേ പ്രശ്നത്തിന് പരിഹാരമാകൂ. കെട്ടിടത്തിന്റെ ടറസിന് മുകളിലും മലിനജലം കെട്ടിനില്‍ക്കുന്നത് കൊതുകുവളരാന്‍ ഇടയാക്കുന്നുണ്ട്.
വെള്ളം ഒഴിവാക്കാനുള്ള മാര്‍ഗം കണ്ടെത്തണം.
രോഗപ്രതിരോധ ഭാഗമായി ആരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."