HOME
DETAILS

ഫയലുകളുടെ തട്ടിക്കളി അവസാനിപ്പിക്കണം: വി.എസ്

  
backup
December 01 2018 | 02:12 AM

%e0%b4%ab%e0%b4%af%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%b8

ആലപ്പുഴ: ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പ്രധാനപ്പെട്ടതു തന്നെയെങ്കിലും ജനക്ഷേമം അതിനും മുകളിലാണെന്ന കാഴ്ച്ചപ്പാട് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യൂതാനന്ദന്‍. ചുവപ്പുനാടയുടെ കുരുക്കഴിക്കാന്‍ ജനസേവന കാഴ്ച്ചപ്പാടിന് മുന്‍തൂക്കമുണ്ടാകണം. വകുപ്പുകളില്‍ നിന്ന് വകുപ്പുകളിലേക്ക് അനന്തമായുള്ള ഫയലുകളുടെ തട്ടിക്കളി അവസാനിപ്പിക്കണം. പൗര കേന്ദ്രീകൃത സേവനങ്ങള്‍ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഭരണ പരിഷ്‌കാര കമ്മിഷന്‍ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു ജനങ്ങളെ സംബന്ധിച്ചിടത്തോളം, അവരുടെ പരാതിപരിഹാര സംവിധാനങ്ങള്‍ അപര്യാപ്തവും, കാര്യക്ഷമത കുറഞ്ഞതുമാണ്. അര്‍ഹതപ്പെട്ട സേവനം തേടി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്ന സാധാരണക്കാരന്റെ വിഷമതകള്‍ നമുക്കറിയാം. ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ, പല മേഖലകളിലും മാറ്റം വന്നിട്ടുണ്ടെങ്കിലും പല മേഖലകളിലും സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതിനുള്ള നടപടികള്‍ ആവശ്യമുണ്ട്.
ഭരണപരിഷ്‌കാര കമ്മിഷന്‍ രൂപീകരിക്കപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിട്ടു കഴിഞ്ഞു. ഇതിനകം വിജിലന്‍സ് സംവിധാനത്തിന്റെ പരിഷ്‌കരണം, ഉദ്യോഗസ്ഥശേഷി വികസനം, ക്ഷേമനിയമങ്ങളുടെ അവലോകനം എന്നിവ സംബന്ധിച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ വന്നുകൊണ്ടിരിക്കുന്ന പോരായ്മകളെ സംബന്ധിച്ചും അതിന്റെ പരിഹാരനടപടികളെ സംബന്ധിച്ചുമാണ് ഇപ്പോള്‍ കമ്മിഷന്‍ പഠനം നടത്തികൊണ്ടിരിക്കുന്നതെന്ന് വി.എസ് പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയില്‍, ജനങ്ങളാണ് പരമാധികാരികള്‍ എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും, ഭരണനിര്‍വഹണ കാര്യങ്ങളില്‍ അവര്‍ക്ക് ആ പരമാധികാരം ഇല്ല എന്നതാണ് വസ്തുത. സര്‍ക്കാരിന്റെ നയങ്ങളും, നടപടികളും എന്താണെന്ന് പോലും പലപ്പോഴും പൗരസമൂഹം അറിയുന്നില്ല.  നമ്മുടെ ജനാധിപത്യസംവിധാനത്തിലൂടെ രൂപീകരിക്കപ്പെട്ട സര്‍ക്കാരിനെ ജനങ്ങളില്‍ നിന്നും അകറ്റുന്ന എന്തോ ചിലത് ഈ ഭരണസംവിധാനത്തിനകത്തുതന്നെ നിലനില്‍ക്കുന്നുണ്ട്. അത് എന്താണെന്ന് കണ്ടെത്തുകയും, സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ച് പൊതുവായ അവബോധം ജനങ്ങളിലുണ്ടാക്കുകയും ചെയ്യാന്‍ കമ്മിഷന്‍ ലക്ഷ്യമിടുന്നു. മനുഷ്യസ്പര്‍ശമുള്ള സമീപനത്തോടെ ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയണം.
തീരുമാനങ്ങളുടെ വേഗം കൂടണം. ന്യായമായും തങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍ ചുവപ്പുനാടയിലും, കെടുകാര്യസ്ഥതയിലും, അഴിമതിയിലും കുരുങ്ങി അപ്രാപ്യമാകുന്നു എന്ന പരാതി പരിഹരിക്കപ്പെടണം. ജനങ്ങളുമായി നിരന്തര ബന്ധമുള്ള 30 സര്‍ക്കാര്‍ വകുപ്പുകളും, നാല് പൊതുമേഖലാ സ്ഥാപനങ്ങളും എന്തുചെയ്യുന്നു എന്ന് അറിയാനാണ് കമ്മിഷന്‍ ആദ്യം ശ്രമിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് രണ്ട് യോഗങ്ങളും ചേരുകയുണ്ടായി. ജനങ്ങളാണ് ആത്യന്തികമായി അഭിപ്രായം പറയേണ്ടതും അവകാശങ്ങള്‍ ഉന്നയിക്കേണ്ടതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
കമ്മിഷനംഗം മുന്‍ ചീഫ്‌സെക്രട്ടറി സി.പി നായര്‍, കമ്മിഷന്‍ മെംബര്‍ സെക്രട്ടറിയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഷീലാ തോമസ,് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കലക്ടര്‍ എസ്. സുഹാസ് യോഗത്തില്‍ സംബന്ധിച്ചു. നിരവധി മേഖലകളില്‍ നിന്ന് വൈവിധ്യമാര്‍ന്ന നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും സിറ്റിങ്ങില്‍ ഉന്നയിക്കപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago