HOME
DETAILS
MAL
വനിതാ കമ്മിഷന് കേസെടുത്തു
backup
July 30 2017 | 02:07 AM
കൊല്ലം: എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീലതക്കു നേരെയുണ്ടായ അതിക്രമത്തില്‍ സംസ്ഥാന വനിതാ കമ്മിഷന് കേസെടുത്തു. ശ്രീലത പഞ്ചായത്ത് ഓഫിസിലിരിക്കെ അവരുടെ പുരയിടം ജെ.സി.ബി ഉപയോഗിച്ച് ഏതാനുംപേര്‍ ഇടിച്ചുനിരത്തുന്നതറിഞ്ഞ് എത്തിയപ്പോഴാണു കൈയേറ്റമുണ്ടായത്. സംഘം ഭര്‍ത്താവിനെ മര്‍ദിക്കുന്നതു തടഞ്ഞപ്പോല്‍ മാനഹാനിയും അപമാനവുമുണ്ടാകുന്ന തരത്തില്‍ അതിക്രമം കാട്ടിയെന്നാണ് അവര്‍ വനിതാ കമ്മിഷനു പരാതി നല്‍കിയത്. സംഘം നേരത്തെ ഓഫിസിലെത്തി അസഭ്യവര്‍ഷം നടത്തുകയും കസേരകള്‍ അടിച്ചൊടിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ശ്രീലതയെ വനിതാ കമ്മിഷന് അംഗം അഡ്വ. എം.എസ് താര ആശുപത്രിയില്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ആരായുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."